0

രഞ്ജിയിൽ ബംഗാളിനെ വീഴ്ത്തി കേരളം; സീസണിലെ ആദ്യ ജയം

Share

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ബംഗാളിനെ തോൽപ്പിച്ചു. 109 റൺസിനാണ് സീസണിലെ ആദ്യ ജയം കേരളം സ്വന്തമാക്കിയത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് മൈതാനത്ത് നടന്ന മത്സരത്തിൽ കേരളം മുന്നോട്ടുവെച്ച 449 റൺസിന്‍റെ കൂറ്റൻ ലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗാൾ 339 റൺസിന് പുറത്താകുകയായിരുന്നു.

സ്കോര്‍- കേരളം 363, ആറിന് 265(ഡിക്ലയേർഡ്), ബംഗാള്‍, 180, 339

ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ വിജയത്തിനുവേണ്ടി പൊരുതുന്ന ബംഗാളിനെയാണ് ഇന്ന് കണ്ടത്. ഏഴാമതായി ഇറങ്ങി 80 റൺസ് നേടിയ ഷഹബാസ് അഹമ്മദും എട്ടാമതായി ഇറങ്ങിയ 40 റൺസടിച്ച കരൺ ലാലും ചേർന്ന് മുന്നേറിയപ്പോൾ കേരള ക്യാംപിൽ ആശങ്ക പർന്നിരുന്നു. എന്നാൽ ഷഹബാസിനെ ബേസില്‍ തമ്പിയും കരണ്‍ ലാലിനെ എന്‍ പി ബേസിലും പുറത്താക്കി കേരളത്തെ അർഹമായ വിജയത്തിലേക്ക് നയിച്ചു.

പരസ്യം ചെയ്യൽ

കരുത്തരായ ബംഗാളിനെതിരെ ബോളർമാരുടെ കരുത്തിലാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി കേരളത്തിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചു. രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന സ്കോറില്‍ അവസാന ദിനം ക്രീസിലെത്തി ബംഗാളിനായി അര്‍ധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ സന്ദർശക ക്യാംപിൽ പ്രതീക്ഷയേകി. എന്നാൽ ജലജ് സക്സേന വീണ്ടും കേരളത്തിന്‍റെ രക്ഷകനായി അഭിമന്യുവിനെ പുറത്താക്കി. അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ പുറത്താക്കി. അഭിഷേക് പോറലും വേഗത്തിൽ മടങ്ങി. ക്യാപ്റ്റന്‍ മനോജ് തിവാരി പൊരുതി നോക്കിയെങ്കിലും ബിഗ് ഇന്നിംഗ്സ് കളിക്കാനായില്ല.

പരസ്യം ചെയ്യൽ

തിവാരി മടങ്ങിയതിന് പിന്നാലെയാണ് ഷഹബാസും കരണും ചേർന്ന് കേരളത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടിയ പാർട്ണർഷിപ്പ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന്ന ഏഴാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേർത്തു. ഷഹബാസിനെ ബേസിൽ പുറത്താക്കിയതോടെ കേരളം എളുപ്പത്തിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.

ബംഗാളിനെ പരാജയപ്പെടുത്തിയെങ്കിലും കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ഫൈനൽ സാധ്യതകൾ ഏറെക്കുറെ അസ്തമിച്ച നിലയിലാണ്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഈ സീസണിൽ ഇതുവരെ ആറ് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയും ഉൾപ്പടെ 14 പോയന്‍റാണ് കേരളത്തിനുള്ളത്. ആറ് മത്സരങ്ങളില്‍ 30 പോയന്‍റുമായി മുംബൈ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#രഞജയൽ #ബഗളന #വഴതത #കരള #സസണല #ആദയ #ജയ