0

രഞ്ജിട്രോഫിയിൽ ഉത്തർപ്രദേശ് 302ന് പുറത്ത്; കേരളത്തിന് തകർച്ചയോടെ തുടക്കം

Share

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഉത്തര്‍പ്രദേശ് ആദ്യ ഇന്നിംഗ്‌സിൽ 83.2 ഓവറില്‍ 302ന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. 92 റൺസെടുത്ത റിങ്കു സിങ്ങാണ് യുപിയുടെ ടോപ് സ്കോറർ. 136 പന്തിൽ എട്ടു ഫോറും രണ്ടു സിക്സറുമുള്‍പ്പെടുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്.

മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം രണ്ടിന് 19 എന്ന നിലയിലാണ്. 11 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലും റണ്‍സൊന്നുമെടുക്കാതെ കൃഷ്ണപ്രസാദും ആണ് പുറത്തായത്.

പരസ്യം ചെയ്യൽ

ആദ്യം ബാറ്റുചെയ്ത ഉത്തർപ്രദേശിന്‍റെ തുടക്കം മോശമായിരുന്നു. മൂന്നിന് 85 എന്ന നിലയിൽനിന്ന് അഞ്ചിന് 124 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്-ധ്രുവ് ജുറൽ കൂട്ടുകെട്ട് ഉത്തർപ്രദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. 143 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

മൂന്ന് വിക്കറ്റെടുത്ത എം ഡി നിധീഷിന്‍റെ ബോളിങ്ങാണ് കേരളത്തിന് തുണയായത്. ബേസില്‍ തമ്പിയും ജലജ് സക്സേനയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#രഞജടരഫയൽ #ഉതതർപരദശ #302ന #പറതത #കരളതതന #തകർചചയട #തടകക