0

മുസ്ലീം വോട്ട് തിരിച്ചുപിടിക്കാന്‍ SDPIക്ക് ഒരു സീറ്റ് നൽകി അണ്ണാ ഡിഎംകെ സഖ്യം; തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍

Share

ബിജെപിയുമായുള്ള ബന്ധത്തിൽ അകന്ന മുസ്ലീം വോട്ടര്‍മാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാന്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി തമിഴ്‌നാട്ടിലെ പ്രധാനപ്രതിപക്ഷമായ അണ്ണാ ഡിഎം കെ. ബിജെപി ബന്ധം ഉപേക്ഷിച്ച് അഞ്ച് മാസത്തിനു ശേഷമാണ് പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മറ്റ് കക്ഷികളുമായി സഖ്യം പ്രഖ്യാപിച്ചത്.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പിഐ (സോഷ്യല്‍ ഡെമോക്രോറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അന്തരിച്ച വിജയ കാന്ത് സ്ഥാപിച്ച ദേശീയ ദ്രാവിഡ മുര്‍പോക്ക് കഴകം (ഡിഎംഡികെ), ദളിത് കക്ഷിയായ പുതിയ തമിഴകം എന്നീ പാർട്ടികളുമായാണ് അണ്ണാ ഡിഎം കെയുടെ പുതിയ സഖ്യം. എസ് ഡി പിഐയ്ക്കും പുതിയ തമിഴകത്തിനും ഓരോ സീറ്റ് നൽകുന്ന അണ്ണാ ഡിഎം കെ, ഡിഎംഡികെയ്ക്ക് അഞ്ച് സീറ്റ് നൽകി.

പരസ്യം ചെയ്യൽ

ഇതിൽ എസ് ഡി പിഐയുമായുള്ള സഖ്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. അകന്നുപോയ മുസ്ലീം വോട്ടര്‍മാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുകയെന്നതാണ് പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

തങ്ങൾക്ക് ബിജെപിയോട് ചായ്‌വില്ലെന്നും അത്തരത്തിലെ ഡിഎംകെയുടെ പ്രചാരണത്തിനുള്ള മറുപടി നല്‍കാനാണ് എസ് ഡി പിഐയുമായുള്ള സഖ്യത്തിലൂടെ അണ്ണാഡിഎംകെ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.

‘‘എസ് ഡി പിഐയുമായി സഖ്യത്തിലായി മുസ്ലീം വോട്ടുകള്‍ നേടാനാണ് അണ്ണാ ഡിഎംകെ ശ്രമിക്കുന്നത്. എന്നാല്‍ കുറേക്കൂടി മൃദുസമീപനമുള്ള മുസ്ലീം ലീഗ് ഡിഎംകെ പക്ഷത്താണ്. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് മാറി കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിലേക്ക് ചേക്കേറാനാണ് അണ്ണാ ഡിഎംകെ ശ്രമിക്കുന്നത്. ഇത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല,’’ രാഷ്ട്രീയ നിരീക്ഷകനും സെന്റർ ഫോർ സ്റ്റഡീസ് ഓൺ എമേർജിങ് സൊസൈറ്റീസ് ആൻഡ് പൊളിറ്റിക്കൽ അനലിസ്റ്റ് ഡയറക്ടറുമായ സക്കറിയാസ് ജോസഫ് വാർത്താ ഏജൻസിയായ ഐഎഎൻസിനോട് പറഞ്ഞു.

പരസ്യം ചെയ്യൽ

തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 5.86 ശതമാനം വരുന്ന മുസ്ലീങ്ങൾ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ട്. രാമനാഥപുരം ജില്ലയിൽ 15 ശതമാനവും അരിയല്ലൂർ ജില്ലയിൽ 1.09 ശതമാനവുമാണുള്ളത്.

പോപ്പുലര്‍ ഫ്രണ്ടിന് എതിരായ എന്‍ഐഎ റെയ്ഡുകളും നിരോധനവും തുടർന്ന് നേതാക്കളുടെ അറസ്റ്റും എസ് ഡി പിഐ ക്ക് മുസ്ലീം സമുദായത്തിനുള്ളിൽ ഗുണം ചെയ്തിട്ടുണ്ട് എന്ന് സൂചനയുണ്ട്. ഈ സഹതാപത്തിൽ അത്തരത്തിലെ മുസ്ലീങ്ങളുടെ പിന്തുണ പാര്‍ട്ടിയ്ക്ക് ലഭിക്കും എന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് മുതലെടുക്കാനുമാണ് അണ്ണാ ഡിഎംകെ ശ്രമിക്കുന്നത്.

അധികാരത്തിൽ നിന്ന് ഇറങ്ങി പത്ത് വര്‍ഷത്തിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിയുടെ അവസാന വാക്കായ ജയലളിത ഇല്ലാതിരുന്നിട്ട് കൂടി ഇക്കുറി 33 ശതമാനം വോട്ടും 66 സീറ്റും നേടാന്‍ അണ്ണാഡിഎംകെയ്ക്ക് സാധിച്ചു. ഭരണത്തിലേറിയ ഡിഎംകെ മുന്നണി നേടിയ വോട്ടിനേക്കാൾ വെറും 4 ശതമാനം മാത്രം കുറവ് മാത്രമാണിത്. ഇത് അണ്ണാ ഡിഎംകെയ്ക്ക് ഇപ്പോഴും ശക്തമായ വേരുകളുണ്ട് എന്നാണ് തെളിയിക്കുന്നത്. ഈ നേരിയ വ്യത്യാസം പുതിയ സഖ്യത്തിലൂടെ മറികടക്കാം എന്നാണ് നേതാക്കളുടെ വിശ്വാസം.

പരസ്യം ചെയ്യൽ

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യമൊത്തു വന്നാല്‍ ബിജെപിയുമായി സഖ്യത്തിലാകാനും അണ്ണാ ഡിഎം കെ മടിക്കില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ വിമര്‍ശിക്കുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മസല #വടട #തരചചപടകകന #SDPIകക #ഒര #സററ #നൽക #അണണ #ഡഎക #സഖയ #തരചചടയകമനന #നരകഷകര