0

മാറാത്ത ഇടതുകോട്ട; ഡൽഹി JNU വിദ്യാർത്ഥി യൂണിയനിൽ എബിവിപിയെ നിലംപരിശാക്കി സംയുക്ത മുന്നണി

Share

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സ്റ്റുഡന്റ്സ് യൂണിയനിൽ ഇടതുസഖ്യത്തിന് തകർപ്പൻ ജയം. തെരഞ്ഞെടുപ്പ് നടന്ന നാല് പ്രധാന പോസ്റ്റുകളിൽ മൂന്നും നേടിക്കൊണ്ടാണ് സഖ്യം വിജയം ആവർത്തിച്ചത്. കോവിഡ് മൂലമുണ്ടായ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവിൽ തെരഞ്ഞെടുപ്പ് നടന്നത്. 2019 ലെപ്പോലെ ഈ വർഷവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡിഎസ്എഫ്‌, എഐഎസ്എഫ് എന്നിവ സഖ്യം രൂപീകരിച്ചിരുന്നു.

നാലാമത്തെ പ്രധാന സീറ്റിൽ ഇടത് സഖ്യത്തിന്റെ പിന്തുണയോടെ ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്സാ ) സ്ഥാനാർത്ഥിയും വിജയിച്ചു എബിവിപിയായിരുന്നു പ്രധാന എതിരാളി. 2019 ലേതിന് സമാനമായി നാല് പോസ്റ്റുകളിലും എബിവിപി രണ്ടാം സ്ഥാനക്കാരായി.

പരസ്യം ചെയ്യൽ

ഐസയിലെ ധനഞ്ജയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എസ്എഫ്ഐയിലെ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും എഐഎസ്എഫിലെ മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു. ഇടതുപക്ഷം പിന്തുണച്ച ബാപ്‌സയിലെ പ്രിയാൻഷി ആര്യയാണ് ജനറൽ സെക്രട്ടറി.

ഇടതു സഖ്യം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡിഎസ്എഫിലെ സ്വാതി സിംഗിനെ നിർത്തിയിരുന്നെങ്കിലും പോളിംഗിന് മണിക്കൂറുകൾക്ക് മുമ്പ് നോമിനേഷൻ തള്ളിപ്പോയി. ഇതേത്തുടർന്ന് ആര്യക്ക് വോട്ട് ചെയ്യാൻ ഇടത് സഖ്യം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. നിർണായകമായ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബാപ്‌സ ക്യാമ്പസിലെ മുൻനിര വിദ്യാർത്ഥി യൂണിയനുകളിലൊന്നായി.

പരസ്യം ചെയ്യൽ

ആകെ പോൾ ചെയ്ത 5656 വോട്ടിൽ 2598 എണ്ണം ധനഞ്ജയ്‌ക്ക് ലഭിച്ചു. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 922 വോട്ടുകൾക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവിജിത് ഘോഷ് 2409 വോട്ടുകൾ നേടി വിജയിച്ചു .1,482 വോട്ടുകൾ നേടിയ എബിവിപിയുടെ ദീപിക ശർമ്മയെ ഘോഷ് പരാജയപ്പെടുത്തിയപ്പോൾ സാജിദ് 2,574 വോട്ടു നേടിയ എബിവിപിയിലെ ഗോവിന്ദ് ഡാംഗിയെ 508 വോട്ടിന് പരാജയപ്പെടുത്തി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ അർജുൻ ആനന്ദിനെ 926 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി 2887 വോട്ടുകൾ നേടിയാണ് ആര്യ വിജയിയായത്. നാല് പ്രധാന സ്ഥാനങ്ങളിലെ ഏക വനിതയും ആര്യയാണ്.

പരസ്യം ചെയ്യൽ

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിലേക്ക് 7751 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷത്തെ ജെഎൻയുഎസ്‌യു തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 5 ശതമാനം പോയിന്റുകളുടെ കുതിച്ചുചാട്ടത്തോടെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 73 ശതമാനം വിദ്യാർത്ഥികളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മറതത #ഇടതകടട #ഡൽഹ #JNU #വദയർതഥ #യണയനൽ #എബവപയ #നലപരശകക #സയകത #മനനണ