0

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

Share

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.

Also read-പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. വേദിയിലുണ്ടായ പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് സ്റ്റേജിൽ തിരിച്ചെത്തിയ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

തൻ്റെ പ്രസംഗം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, ഗഡ്കരി എക്‌സിൽ പോസ്റ്റ് ചെയ്തു.

“മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി.”

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#മഹരഷടരയല #തരഞഞടപപ #റലകകട #നതൻ #ഗഡകര #കഴഞഞവണ