0

മല്ലിക സാഗർ ലേലപടികൾ നിയന്ത്രിച്ചേക്കും; ആരാണ് ഈ മുംബൈക്കാരി? – News18 മലയാളം

Share

രണ്ടാം വനിതാ പ്രീമിയർ ലീഗിനു മുന്നോടിയായുള്ള താരലേലം ഡിസംബർ 9 ശനിയാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കാനിരിക്കുകയാണ്. കളിക്കാരെല്ലാം ലേലത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. ഉദ്ഘാടന സീസണിലേതു പോലെ, ഇത്തവണയും ഇന്ത്യൻ ഓക്ഷണർ (auctioneer) മല്ലിക സാഗർ ആയിരിക്കും ലേല നടപടികൾ നിയന്ത്രിക്കുക എന്നാണ് റിപ്പോർട്ട്.

ആരാണ് മല്ലിക സാഗർ?

ഒരു ഓക്ഷണർ ആയി 25 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളയാളാണ് 48 കാരിയായ മല്ലിക സാഗർ. അടുത്തിടെയാണ് മല്ലിക കായിക രം​ഗത്ത് ലേല നടപടികൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ഇന്ത്യൻ വംശജരായ ആദ്യ വനിതാ ഓക്ഷണർ എന്ന റെക്കോർഡും മല്ലികക്ക് സ്വന്തം. 2021ലെ പ്രോ കബഡി ലീഗിലും മല്ലി സാഗർ ലേല നടപടികൾ നിയന്ത്രിക്കാൻ എത്തിയിരുന്നു.

പരസ്യം ചെയ്യൽ

മുംബൈ സ്വദേശിയായ മല്ലിക ഒരു ആർട്ട് കളക്ടർ കൂടിയാണ്. ഒരു ഇന്ത്യൻ ടി20 ലീഗിൽ ലേലം നിയന്ത്രിച്ച ആദ്യ ഇന്ത്യക്കാരിയും മല്ലികയാണ്. മുൻ ഐപിഎൽ ലേലത്തിന്റെ വീഡിയോകൾ കണ്ടാണ് മല്ലിക ഇതിനായി തയ്യാറെടുത്തത്.

ഹ്യൂ എഡ്മിഡ്സണു (Hugh Edmeades) പകരം, മല്ലിക സാഗർ അടുത്ത ഐപിഎൽ താരലേലം നിയന്ത്രിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2018 മുതൽ ഐപിഎൽ താരലേലം നിയന്ത്രിച്ചു വരുന്നത് എഡ്മിഡ്സൺ ആണ്.

2024-ൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ലേലത്തിൽ 165 കളിക്കാരാകും പങ്കെടുക്കുക.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മലലക #സഗർ #ലലപടകൾ #നയനതരചചകക #ആരണ #ഈ #മബകകര #News18 #മലയള