0

മരണശേഷം സ്വത്തിന്റെ 55% സർക്കാരിനെന്ന് സാം പിത്രോദ; വ്യക്തിപരമായ നിലപാടെന്ന് കോണ്‍ഗ്രസ്

Share

സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച് ഇന്ത്യന്‍ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) ചെയര്‍മാന്‍ സാം പിത്രോദ നടത്തിയ പ്രസ്താവന വിവാദത്തില്‍. പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പിത്രോദയുടെ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സിനെക്കുറിച്ചുള്ള പരാമര്‍ശം ബിജെപി ആയുധമാക്കി മാറ്റിയിട്ടുണ്ട്. അമേരിക്കയില്‍ 55 ശതമാനം ഇൻഹെറിറ്റൻസ് ടാക്‌സ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ 55 ശതമാനം വിഹിതമെടുക്കുമെന്നും പിത്രോദ അഭിപ്രായപ്പെട്ടിരുന്നു. സമ്പന്നനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവകകളുടെ 55% സർക്കാരിന് നല്‍കുമെന്നും പിത്രോദ പറഞ്ഞിരുന്നു.

പരസ്യം ചെയ്യൽ

‘‘അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയം അനുസരിച്ച് നൂറ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ 45 ശതമാനം സ്വത്തുവകകള്‍ മാത്രമാണ് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുക. ശേഷിക്കുന്ന 55 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കും,’’ പിത്രോദ പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ഇത്തരമൊരു നിയമമില്ലെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. ‘‘ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഞങ്ങള്‍ സംസാരിക്കുന്നത് സമ്പന്നരെ കുറിച്ചല്ല, ജനങ്ങള്‍ക്ക് താത്പര്യമുള്ള നയങ്ങളെക്കുറിച്ചാണ്,’’ അദ്ദേഹം പറഞ്ഞു.

പിത്രോദയുടെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരേ ബിജെപി ആയുധമാക്കിയിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പിത്രോദ ആരോപിച്ചു. എന്നാല്‍, പിത്രോദയുടെ പ്രസ്താവനയില്‍ നിന്ന് കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്.

പരസ്യം ചെയ്യൽ

പിത്രോദയുടെ പ്രസ്താവന പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ‘‘ഞാനുള്‍പ്പടെ ലോകമെമ്പാടുമുള്ള നിരവധിയാളുകള്‍ക്ക് സാം പിത്രോദ ഗുരുവും സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമാണ്. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ് അദ്ദേഹം,’’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

‘‘തനിക്ക് സംസാരിക്കണമെന്ന് തോന്നുന്ന വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നു. ഒരു ജനാധിപത്യരാജ്യത്തില്‍ ഒരു വ്യക്തിക്ക് തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും വ്യക്തിപരമായ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്,’’ ജയറാം രമേശ് പറഞ്ഞു.
‘‘എന്നാല്‍, പിത്രോദയുടെ വീക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു എന്നല്ല ഇതിന് അര്‍ത്ഥം. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പാര്‍ട്ടിയിലേതില്‍ നിന്ന് വിഭിന്നമാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധ തിരിക്കാനായി ദുരുപയോഗം ചെയ്യുകയാണ്,’’ ട്വീറ്റിൽ കൂട്ടിച്ചേര്‍ത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മരണശഷ #സവതതനറ #സർകകരനനന #സ #പതരദ #വയകതപരമയ #നലപടനന #കണഗരസ