0

മമ്മൂട്ടിയുടെ നായിക ബിജെപിയിലേക്ക്|Amravati MP Navneet Rana Resigns From Yuva Swabhiman Party, Joins BJP – News18 മലയാളം

Share

മുംബൈ: ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ വസതിയിൽ വച്ച് ബിജെപിയിൽ ചേർന്നത്. ഭർത്താവും എംഎൽഎയുമായ രവി റാണയുടേയും മഹാരാഷ്‌ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാക്കളുടേയും സാന്നിധ്യത്തിലാണ് റാണ അം​ഗത്വം സ്വീകരിച്ചത്.

Also read-ബംഗാളിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സഹോദരൻ ഉൾപ്പെടെ രണ്ട് തൃണമൂൽ എംപിമാര്‍ ബിജെപിയിൽ

അമരാവതി മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥിയായി നവനീത് റാണയുടെ പേരും ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്ന് പാർട്ടിയിൽ ചേർന്നതിന് ശേഷം നവനീത് റാണ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്ന 400 സീറ്റുകളിൽ അമരാവതി മണ്ഡലവും ഉൾപ്പെടുമെന്നും റാണ വ്യക്തമാക്കി. മമ്മൂട്ടി നായകനായ ലൗ ഇൻ സിങ്കപ്പൂർ എന്ന മലയാള സിനിമയിലടക്കം തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ നായികയായിട്ടുണ്ട്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#മമമടടയട #നയക #ബജപയലകകAmravati #Navneet #Rana #Resigns #Yuva #Swabhiman #Party #Joins #BJP #News18 #മലയള