0

മന്ത്രി പി. രാജീവിനെതിരെ കർണാടകം; വെള്ളമില്ലെന്ന് കരുതി കമ്പനികളെ ക്ഷണിക്കുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി.പാട്ടീല്‍

Share

വ്യവസായ മന്ത്രി പി രാജീവിനെതിരെ കർണാടക സർക്കാർ. കുടിവെള്ള ക്ഷാമത്തിന്റെ പേരിൽ ബെംഗളൂരുവിലെ ഐ ടി കമ്പനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിനെതിരെയാണ് കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തിയത്. കേരള വ്യവസായ മന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കുടിവെളള പ്രശ്നം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. ഇതിന്റെ പേരിൽ കമ്പനികളെ ക്ഷണിക്കുന്നത് ശരിയല്ല. കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു കമ്പനികളും ബെംഗളൂരു വിട്ട് പോകില്ല. കേരളത്തിൽ നിന്നുള്ള നിരവധി യുവജനങ്ങൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കാര്യം കേരള സർക്കാർ മറക്കരുതെന്നും എം ബി പാട്ടീൽ ന്യൂസ് 18 നോട് പറഞ്ഞു.

പരസ്യം ചെയ്യൽ

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ബെംഗളൂരുവില്‍ കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനികളെ വ്യവസായ മന്ത്രി പി രാജീവ് കേരളത്തിലേക്ക് ക്ഷണിച്ചത്. ജലം ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് ഞങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ 44 നദികള്‍ നമുക്ക് ഉണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ജലപ്രതിസന്ധി ഒരു പ്രശ്‌നമേ അല്ലെന്നുമായിരുന്നു മന്ത്രി രാജീവിന്റെ പരാമർശം.

Also Read-
കുടിവെള്ളമില്ലാത്ത ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഐടി കമ്പനികളോട് മന്ത്രി പി. രാജീവ്‌

പരസ്യം ചെയ്യൽ

രാജ്യത്തിന്റെ ഐടി ഹബ്ബായ ബെംഗളൂരു ഐടി മേഖലയില്‍ 254 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, വേനല്‍ കടുത്തതോടെ ഈ വര്‍ഷം ബെംഗളൂരുവില്‍ കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. 8.5 ലക്ഷം ചതുരശ്ര അടിയുടെ ഒരു ടെക് പാര്‍ക്ക് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സമാനമായ പാര്‍ക്ക് ബ്രിഗേഡ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള സൗകര്യത്തിന് പുറമെ സ്വകാര്യ ഡെവലപ്പര്‍മാരായ ബ്രിഗേഡ്, കാര്‍ണിവല്‍, ലുലുഗ്രൂപ്പ്, ഏഷ്യ സൈബര്‍ പാര്‍ക്ക് എന്നിവരും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും മികച്ച റോഡ്, റെയില്‍ സൗകര്യങ്ങളും സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

പരസ്യം ചെയ്യൽ

കേരളത്തിലേക്ക് ക്ഷണിച്ച ഐടി കമ്പനികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി വിസമ്മതിച്ചതായും ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മനതര #പ #രജവനതര #കർണടക #വളളമലലനന #കരത #കമപനകള #കഷണകകനനത #ശരയലലനന #മനതര #എ.ബ.പടടല