0

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

Share

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തായ്‌ലൻഡിലെ ഫുക്കറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനം പറത്തിയ പൈലറ്റിനെയാണ് എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പുറത്താക്കിയത്. വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ ബ്രീത്ത്‌ലൈസര്‍ പരിശോധനയിലാണ് (breathalyzer test) പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മദ്യപിച്ച് വിമാനം പറത്തിയ കുറ്റത്തിന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് പൈലറ്റിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ വിവരം ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ(ഡിജിസിഎ) എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പരസ്യം ചെയ്യൽ

‘‘ഇത്തരം കുറ്റകൃത്യങ്ങളോട് ഞങ്ങള്‍ ഒട്ടും സഹിഷ്ണുത പുലര്‍ത്താറില്ല. പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുക മാത്രമല്ല, മദ്യപിച്ച് വിമാനം പറത്തുന്നത് ക്രിമിനല്‍ കുറ്റമായതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്,’’ എയര്‍ഇന്ത്യാ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

പുതുതായി നിയമിച്ച ക്യാപ്റ്റനോടൊപ്പം പരിശീലന പറക്കല്‍ നടത്തുകയായിരുന്നു പൈലറ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ബോര്‍ഡില്‍ മദ്യം വിതരണം ചെയ്യാറുണ്ട്. അതിനാല്‍, വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും മദ്യം കഴിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്താറുണ്ട്. ആദ്യതവണ നിയമം ലംഘിക്കുമ്പോള്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. രണ്ടാം തവണം കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തും. മൂന്നാം തവണയും ഇതേ വ്യക്തി നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ആജീവനാന്ത കാലത്തേക്ക് ലൈസന്‍സ് റദ്ദാക്കും.

പരസ്യം ചെയ്യൽ

കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ 33 പൈലറ്റുമാരും 97 കാബിന്‍ ക്രൂം അംഗങ്ങളും മദ്യപരിശോധനയില്‍(ബിഎ) പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മദയപചച #വമന #പറതതയ #പലററന #എയര #ഇനതയ #ജലയല #നനന #പരചച #വടട