0

മദ്യപിച്ച് ആശുപത്രിയിലെത്തിയ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന വീഡിയോ വൈറലായി; കേസെടുത്ത് പൊലീസ്

Share

നാഗ്പൂര്‍: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മദ്യനിരോധനം നിലനില്‍ക്കുന്ന വാര്‍ധയിലാണ് സംഭവം നടന്നത്. വാര്‍ധയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരാണ് മദ്യപിച്ചെത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ ആശുപത്രിയിലെ ഒരു കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പുലാഗാവോണ്‍ പോലീസ് ഡോക്ടര്‍മാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഡോ. പ്രവേഷ് ധമാനെ, ഡോ.മണിക് ലാല്‍ റൗത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മദ്യപിച്ചെത്തിയ ഇരുവരും ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുവെന്നും ഇവരുടെ കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

പരസ്യം ചെയ്യൽ

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തിയ ഒരു കുട്ടിയെ പരിശോധിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കള്‍ക്ക് മനസ്സിലായി. ഇവര്‍ ഡോക്ടര്‍മാരുടെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ശേഷം വിവരം പോലീസില്‍ അറിയിച്ചു.

വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ആശുപത്രി പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തതായി പ്രൊബേഷണറി ഐപിഎസ് ഓഫീസര്‍ രാഹുല്‍ ചവാന്‍ പറഞ്ഞു. ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഡോക്ടര്‍മാരുടെയും രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അവ വിദഗ്ധ പരിശോധനയ്ക്കായി നാഗ്പൂരിലെ ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മദയപചച #ആശപതരയലതതയ #ഡകടർമർ #രഗകള #പരശധകകനന #വഡയ #വറലയ #കസടതത #പലസ