0

ഭീഷണിയും സമ്മർദവും പഴയകാല കോൺഗ്രസ് സംസ്കാരം; ചീഫ് ജസ്റ്റിസിനുള്ള അഭിഭാഷകരുടെ കത്തിൽ പ്രധാനമന്ത്രി

Share

സ്ഥാപിത താൽപ്പര്യക്കാർ കോടതിക്കു മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരെ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്കാരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് പതിറ്റാണ്ടുകളായി പ്രതിബദ്ധതയുള്ള ജൂഡീഷ്യറിക്കായി മുറവിളി കൂട്ടുന്ന ഇവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലെന്നും, 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

1970 കളിൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് മൂന്ന് ജഡ്ജി നിയമനങ്ങൾ അസാധുവാക്കിയാണ് പുതിയ ഒരു ചീഫ് ജസ്റ്റിസിനെ നിയമിച്ചതെന്നും രണ്ട് വർഷത്തിന് ശേഷം ഇത് വീണ്ടും ആവർത്തിച്ചതായും, പ്രധാനമന്ത്രി ആരോപിച്ചു. ഈ സംഭവങ്ങൾ അഭിഭാഷക സമൂഹത്തിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷും കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖർഗെയും രംഗത്ത് വന്നു. പ്രസ്താവന കാപട്യത്തിന്റെ അങ്ങേ അറ്റമാണെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ജനങ്ങൾ അദ്ദേഹത്തിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം. തന്റെ പാർട്ടിയെ കുറ്റപ്പെടുത്തുന്നത് നിർത്താനുള്ള നാല് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മല്ലികാർജുൻ ഖാർഗേയുടെ പ്രതികരണം.

പരസ്യം ചെയ്യൽ

Also Read- ഇന്ത്യൻ ജുഡീഷ്യറിയെ രാഷ്ട്രീയ സമ്മർദ്ദം പ്രതിസന്ധിയിലാക്കുന്നു; ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസിന് 600 അഭിഭാഷകരുടെ കത്ത്

കോടതിക്ക് മുകളിൽ ചിലർ രാഷ്ട്രീയ സമ്മർദ്ദത്തിന് ശ്രമിക്കുന്നു എന്ന വിഷയം ചൂണ്ടിക്കാട്ടി 600 ലധികം വരുന്ന അഭിഭാഷകർ ഒപ്പിട്ട കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ചിരുന്നു_._ ജുഡീഷ്യറിയെ ദുർബലപ്പെടുത്താൻ ഒരു സംഘം ശ്രമിക്കുന്നുവെന്നും രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ ഉൾപ്പെടെ കോടതി വിധികളെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും കത്തിൽ അഭിഭാഷകർ അഭിപ്രായപ്പെട്ടു. കോടതികളുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിച്ചു കൊണ്ട് കഴിഞ്ഞ കാലത്തെ വിഷയങ്ങളെ വർത്തമാന കാലവുമായി ഇത്തരക്കാർ താരതമ്യം ചെയ്യുന്നുവെന്നും അത് പൊതുജനങ്ങൾക്ക് കോടതിക്ക് മേലുള്ള വിശ്വാസം തകർക്കുന്നുവെന്നും കത്തിൽ അഭിഭാഷകർ പറഞ്ഞു. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി എന്നിവരുൾപ്പെടെ പ്രമുഖ അഭിഭാഷകർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഭഷണയ #സമമർദവ #പഴയകല #കൺഗരസ #സസകര #ചഫ #ജസററസനളള #അഭഭഷകരട #കതതൽ #പരധനമനതര