0

ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച ഭര്‍ത്താവിനോട് മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി

Share

മധുവിധു നാളുകളില്‍ ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനോട് 3 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. പിഴ വിധിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഹര്‍ജി സമര്‍പ്പിച്ച ഭാര്യയും ഭര്‍ത്താവും അമേരിക്കന്‍ പൗരന്‍മാരാണ്. 1994 ജനുവരി 3ന് മുംബൈയില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

ശേഷം അമേരിക്കയിലും ഇവര്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2005-06 കാലത്ത് ഇവര്‍ മുംബൈയില്‍ തിരികെയെത്തുകയും ഒരു ഫ്‌ളാറ്റ് വാങ്ങി താമസിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് അപ്പോഴേക്കും മുംബൈയില്‍ ഒരു ജോലി ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ അമ്മയുടെ വീട്ടിലേക്ക് മാറുകയും ചെയ്തു. 2014-15 കാലത്ത് ഭര്‍ത്താവ് തിരികെ അമേരിക്കയിലേക്ക് പോയി. ശേഷം 2017ല്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ ഭാര്യ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. 2018ല്‍ അമേരിക്കയിലെ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

പരസ്യം ചെയ്യൽ

എന്നാല്‍ നേപ്പാളിലെ ഹണിമൂണ്‍ കാലത്ത് ഭര്‍ത്താവ് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. തന്റെ ആദ്യത്തെ വിവാഹാലോചന മുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് തന്നെ ഇങ്ങനെ വിളിച്ചിരുന്നതെന്നും ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയ ശേഷം ഇയാള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുകയും മറ്റ് പുരുഷന്‍മാരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നതായി ഭാര്യ പറഞ്ഞു. 1999ല്‍ ഇയാള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഭാര്യ പറഞ്ഞു.

പരസ്യം ചെയ്യൽ

ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയെന്നും അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അന്നൊന്നും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തന്റെ ശരീരത്തിലെ മുറിവ് കണ്ട് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഭര്‍ത്താവിനെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നുവെന്നും ഭാര്യ പറഞ്ഞു. 2000ല്‍ തന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് പോയ സമയത്ത് തന്റെ പിതാവിന് ഹൃദയാഘാതമുണ്ടായി.

എന്നാല്‍ ആ സമയത്ത് പിതാവിനോടൊപ്പം നില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നും ഭാര്യ പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം സൈക്യാട്രിസ്റ്റിനോട് സംസാരിച്ചുവെന്നും അപ്പോഴാണ് ഭര്‍ത്താവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവ് മരുന്ന് കഴിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഡോക്ടര്‍ ഇവരോട് പറഞ്ഞു. 2008ല്‍ ഭര്‍ത്താവ് തന്നെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കിയെന്നും ഭാര്യ പറഞ്ഞു. അതിന് ശേഷമാണ് താന്‍ തന്റെ അമ്മയുടെ വീട്ടിലേക്ക് പോയതെന്നും ഭാര്യ പറഞ്ഞു.

പരസ്യം ചെയ്യൽ

എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ഭര്‍ത്താവിന്റെ വാദം. എന്നാല്‍ അതിന് ബദലായി തെളിവുകള്‍ നല്‍കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. കേസില്‍ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരനും സാക്ഷി പറയാനെത്തുകയും ചെയ്തു. 2023ല്‍ ഭാര്യ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മുംബൈയില്‍ ഇവര്‍ ഒന്നിച്ച് വാങ്ങിയ ഫ്‌ളാറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് വിചാരണകോടതി ഭാര്യയെ വിലക്കുകയും ചെയ്തു. ഭാര്യയ്ക്ക് താമസിക്കാനായി പകരം വീട് കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. അല്ലെങ്കില്‍ വീട്ടുവാടകയിനത്തില്‍ 75000 രൂപ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

പരസ്യം ചെയ്യൽ

2017ല്‍ തന്നെ ഭാര്യയ്ക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്നും മൂന്ന് കോടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് വിധിയ്‌ക്കെതിരെ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. സെഷന്‍സ് കോടതിയും ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയതോടെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച ഹൈക്കോടതി മൂന്ന് കോടി കോടി നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിക്കുകയും ചെയ്തു. ഭാര്യ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്നും അത് അവരുടെ സ്വാഭിമാനത്തെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഭരയയ #സകകനഡ #ഹനഡ #എനന #വളചച #ഭരതതവനട #മനന #കട #രപ #നഷടപരഹര #നലകൻ #കടത