0

ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ 32കാരൻ മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത് 3 ദിവസം

Share

ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം 32കാരൻ മൃതദേഹങ്ങൾക്കൊപ്പം വീട്ടിനുള്ളിൽ മൂന്നുദിവസം കഴിച്ചുകൂട്ടി. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികളും സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. യുപിയിലെ ലക്നൗവിലാണ് സംഭവം.

രാം ലഗൻ ഗൗതം എന്ന യുവാവാണ് അറസ്റ്റിലായത്. ഭാര്യ ജ്യോതി (30), മക്കളായ പായൽ (6), ആനന്ദ് (3) എന്നിവരാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബൽറാംപൂർ ജില്ലയിലെ ശരവൺ നഗറിൽ വാടകവീട്ടിലാണ് യുവാവും കുടുംബം കഴിഞ്ഞുവന്നത്. വീട്ടിന്റെ ഉടമ തൊട്ടടുത്ത വീട്ടിലാണ് താമസം. ദുർഗന്ധം വന്നതോടെ ഉടമ വാടക വീട്ടിലെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

പരസ്യം ചെയ്യൽ

ഏഴു വർഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം രാം ലഗനുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്യോതിക്ക് ഫോൺ വരുമ്പോഴും മറ്റും ഇയാൾ ഒളിഞ്ഞുനിന്ന് കേൾക്കാറുണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. മാര്‍ച്ച് 28ന് രാത്രിയിലും ഇരുവരും വഴക്കിട്ടു. തർക്കത്തിനൊടുവിലാണ് ഭാര്യയെയും രണ്ടുമക്കളെയും യുവാവ് കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ കൊലയ്ക്ക് ശേഷം മൂന്ന് മൃതദേഹങ്ങൾക്കൊപ്പം യുവാവ് ആ രാത്രി കഴിച്ചുകൂട്ടി. അടുത്ത മൂന്നു ദിവസവും പകൽസമയം പതിവുപോലെ ഇയാൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയും വൈകിട്ട് മടങ്ങിയെത്തുകയും ചെയ്തു. ദുർഗന്ധം വമിച്ചതോടെയാണ് വീട്ടുടമ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറെ തിരക്കേറിയ സ്ഥലമായതിനാലാണ് മൃതദേഹങ്ങൾ പുറത്തുകൊണ്ടുപോകാൻ പ്രതി ശ്രമിക്കാത്തതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ജ്യോതിയെയും കുട്ടികളെയും തിരക്കിയ അയൽവാസികളോട് ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയാണെന്നാണ് യുവാവ് പറഞ്ഞത്. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചുവെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഭരയയയ #രണട #കടടകളയ #കലപപടതതയ #32കരൻ #മതദഹങങൾകകപപ #കഴഞഞത #ദവസ