0

‘ഭാരതരത്‌ന പുരസ്‌കാരത്തിന് നന്ദി’; മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കുടുംബം നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

Share

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മരണാനന്തര ബഹുമതിയായി നരസിംഹറാവുവിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതിന് കുടുബം നന്ദി രേഖപ്പെടുത്തി.

നരസിംഹറാവുവിന്റെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെപ്പറ്റി പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

’’ ഹൈദരാബാദില്‍ എത്തിയയുടനെ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നതായി കുടുംബം പറഞ്ഞു,’’ മോദി എക്‌സില്‍ കുറിച്ചു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

’’ വളരെ അര്‍ത്ഥവത്തായ കൂടിക്കാഴ്ചയായിരുന്നു ഇത്. കുടുംബവുമായി നിരവധി വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സാധിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെപ്പറ്റിയുള്ള സന്തോഷം കുടുംബാംഗങ്ങള്‍ പങ്കുവെച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമൃദ്ധിയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,’’ മോദി കൂട്ടിച്ചേര്‍ത്തു.

പരസ്യം ചെയ്യൽ

Also read-നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും ഭാരതരത്‌ന

നരസിംഹറാവുവിന്റെ മകനായ പി.വി പ്രഭാകര്‍, മകള്‍ വാണി ദേവി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് വാണി ദേവി. ബിആര്‍എസില്‍ നിന്നുള്ള പ്രതിനിധിയാണ് ഇവര്‍.

1991 മുതല്‍ 1996 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച വ്യക്തിയാണ് പി.വി നരസിംഹറാവു. തെലങ്കാനയിലെ കരീംനഗറിലെ വങ്കര ഗ്രാമത്തില്‍ 1921 ജൂണ്‍ 28നാണ് അദ്ദേഹം ജനിച്ചത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്ത് പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇദ്ദേഹത്തിന്റെ കാലത്താണ്.

പരസ്യം ചെയ്യൽ

ഇത്തവണ ഇതുവരെ അഞ്ചുപേര്‍ക്കാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍, അന്തരിച്ച മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ഭരതരതന #പരസകരതതന #നനദ #മന #പരധനമനതര #നരസഹറവവനറ #കടബ #നരനദരമദയമയ #കടകകഴച #നടതത