0

‘ഭരണഘടനാ വിരുദ്ധം, മതേതരത്വത്തിന് വെല്ലുവിളി’; യുപിയുടെ മദ്രസ വിദ്യാഭ്യാസ നിയമത്തിനെതിരെ അലഹബാദ് ഹൈക്കോടതി

Share

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മദ്രസ വിദ്യാഭ്യാസ നിയമം-2004നെതിരെ അലഹബാദ് ഹൈക്കോടതി. നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന് വെല്ലുവിളിയുമാണെന്ന് കോടതി പറഞ്ഞു. നിലവിലെ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു.

ഹൈക്കോടതിയുടെ ലക്‌നൗ ബ്രാഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്‍ഷുമാന്‍ സിഗ് റാത്തോഡ് എന്ന വ്യക്തി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കോടതി വിധി.

യുപി മദ്രസ ബോര്‍ഡിന്റെ ഭരണഘടന സാധുതയെ ഇദ്ദേഹം തന്റെ ഹര്‍ജിയില്‍ വെല്ലുവിളിച്ചു. ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് മദ്രസ കൈകാര്യം ചെയ്യുന്നതിനെ ഹര്‍ജിയിലൂടെ ഇദ്ദേഹം ചോദ്യം ചെയ്തു.

പരസ്യം ചെയ്യൽ

സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് മാസങ്ങള്‍ക്കിപ്പുറമാണ് കോടതി വിധി പ്രഖ്യാപിച്ചത്.

മദ്രസകള്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കുന്നതിനെപ്പറ്റി അന്വേഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2023 ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ 1200ലധികം മദ്രസകളെ സ്‌കൂളുകളാക്കി മാറ്റി ആസാമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. നിലവില്‍ ആസാമിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് 1281 മദ്രസകള്‍ സ്‌കൂളുകളാക്കി മാറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിഞ്ജാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഭരണഘടന #വരദധ #മതതരതവതതന #വലലവള #യപയട #മദരസ #വദയഭയസ #നയമതതനതര #അലഹബദ #ഹകകടത