0

ബ്രാഹ്‌മണാധിപത്യമുള്ള കമ്മിറ്റിയില്‍ നിന്ന് പരിഷ്‌കാരം തുടങ്ങൂ; രഞ്ജിനി-ഗായത്രി സഹോദരിമാർ മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനോട്

Share

സംഗീത കലാനിധി പുരസ്കാരം ടിഎം കൃഷ്‌ണക്ക് നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മദ്രാസ് സംഗീത അക്കാദമി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രഞ്ജിനി – ഗായത്രി സഹോദരങ്ങൾ വീണ്ടും രംഗത്ത്. കൃഷ്ണയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ സംഗീത കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംഗീത അക്കാദമി അധ്യക്ഷനായ എൻ മുരളിയ്ക്ക് ഇവർ മുൻപ് കത്തയച്ചിരുന്നു. രഞ്ജിനി-ഗായത്രി തനിക്കയച്ച കത്ത് ഒരു മുതിർന്ന സഹ പ്രവർത്തകനെതിരെയുള്ള അപകീർത്തിപരമായ പരാമർശങ്ങൾ കൊണ്ട് നിറഞ്ഞതാണെന്നും പുരസ്കാരം നൽകിയത്.

സംഗീതത്തിലെ കഴിവ് കണക്കാക്കിയാണെന്നും മറ്റ് ഘടകങ്ങളൊന്നും മാനദണ്ഡങ്ങളാക്കിയിട്ടില്ലെന്നും മുരളി പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം അറിയിക്കുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നും പുരസ്കാരം നൽകിയതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ തങ്ങൾ ആവശ്യപ്പെട്ടില്ലെന്നുമാണ് രഞ്ജിനി – ഗായത്രിയുടെ പ്രതികരണം. അക്കാദമി അധ്യക്ഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും തങ്ങൾ പങ്കെടുക്കില്ലെന്ന വിവരം മാത്രമാണ് അറിയിച്ചതെന്നും രഞ്ജിനി – ഗായത്രി വ്യക്തമാക്കി. കത്ത് തങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നില്ലെന്നും തങ്ങളുടെ തീരുമാനം ആരാധകരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സമൂഹ മാധ്യമ പോസ്റ്റിൽ രഞ്ജിനി – ഗായത്രി പറഞ്ഞു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

തങ്ങൾ ഉന്നയിക്കാത്ത വിഷയങ്ങൾ ആരോപിച്ച് തങ്ങൾക്ക് മുകളിൽ അക്കാദമി അധ്യക്ഷൻ അദ്ദേഹത്തിന്റെ നിഗമനങ്ങൾ കെട്ടിയുണ്ടാക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ അധാർമികമാണെന്നും അവർ ആരോപിച്ചു. പുരസ്‌കാര ജേതാവിന്റെ ഒരു പ്രതിനിധിയെപ്പോലെയുള്ള അധ്യക്ഷന്റെ പ്രതികരണം ആശ്ചര്യമുണ്ടാക്കുന്നതാണെന്നും എന്നാൽ പ്രമുഖ മാധ്യമ മേധാവിയായ ശ്രീ.എൻ.റാം തങ്ങളെ വർഗീയതയുടെയും ജാതിയുടെയും ഒക്കെ വക്താക്കളായി മുദ്രകുത്തി പ്രചാരണം നടത്തുമ്പോൾ അതിന്റെ പിന്നിലെ ഉദ്ദേശം വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

“ഞങ്ങൾ ഈ വിശുദ്ധ സ്ഥാപനത്തെ വളരെയധികം ബഹുമാനിക്കുന്നു. അധഃസ്ഥിത സമൂഹങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ ഇവിടെ പ്രകടനം നടത്തുന്നത് ഞങ്ങൾക്കുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാ സമുദായങ്ങളിൽ നിന്നും മതന്യൂനപക്ഷങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ജനക്കൂട്ടത്തെ കൊണ്ട് ടിടികെ ഓഡിറ്റോറിയം നിറയുന്ന ഒരു ദിവസം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” പോസ്റ്റിൽ രഞ്ജിനി – ഗായത്രി പറഞ്ഞു. മാറ്റം ഉണ്ടാകേണ്ടത് മുകൾ തട്ടിലാണെന്നും രണ്ട് പതിറ്റാണ്ടോളമായി ബ്രാഹ്മണർ മാത്രം ഭരണം നടത്തുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുമുള്ള ഒരു കൂട്ടം രാജിയിലൂടെ ആ മാറ്റം കൈവരിക്കാൻ സാധിക്കുമെന്നും മാതൃകാപരമായ അത്തരമൊരു നടപടി പൊതുസമൂഹം നിങ്ങളെ ജാതി മതവാദികൾ എന്ന് വിളിക്കാതിരിക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ രഞ്ജിനി – ഗായത്രി പറഞ്ഞു.

പരസ്യം ചെയ്യൽ

ഈ മാസം ആദ്യം ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകിയതിനെത്തുടർന്നാണ് അക്കാദമിയിൽ വിവാദങ്ങൾ ഉടലെടുത്തത്. ഇതേ തുടർന്ന് രഞ്ജിനി- ഗായത്രിയും, ദുഷ്യന്ത് ശ്രീധറും സംഗീത അക്കാദമിയുടെ കോൺഫറസിൽ നിന്നും പിന്മാറിയിരുന്നു. കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയത് സംഗീത ലോകത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും സംഗീത ലോകത്തിന്റെ വികാരങ്ങളെ മനഃപൂർവ്വം തകർക്കുകയും ത്യാഗരാജനെയും, എംഎസ് സുബ്ബലക്ഷമിയെയും പോലുള്ള വ്യക്തികളെ കൃഷ്ണ പരസ്യമായി അപമാനിച്ചതായും അവർ ആരോപിച്ചിരുന്നു. അതേസമയം പുരസ്കാരം നേടിയ കൃഷ്‌ണയെ അഭിനന്ദിച്ച് ഗായികയായ ചിന്മയി ശ്രീപദ രംഗത്ത് വന്നിരുന്നു. 2018ൽ കർണാടക സംഗീത ലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പരാതി പറഞ്ഞപ്പോൾ ഇവരാരും പ്രതികരിച്ചു കണ്ടില്ലെന്നും ശ്രീപദ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ബരഹമണധപതയമളള #കമമററയല #നനന #പരഷകര #തടങങ #രഞജനഗയതര #സഹദരമർ #മദരസ #മയസക #അകകദമ #അധയകഷനട