0

ബോഡി മസാജ‍ർ ലൈംഗിക ഉപകരണമോ? നിരോധിക്കണമെന്ന കസ്റ്റംസിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതിയിൽ

Share

ബോഡി മസാജറിനെ ലൈംഗിക ഉത്തേജനത്തിനുള്ള ഉപകരണമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ബോഡി മസാജർ അഡൾട്ട് സെക്‌സ് ടോയ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഇറക്കുമതി നിരോധിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കസ്റ്റംസ് വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ കസ്റ്റംസ് വകുപ്പിൻെറ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, കിഷോർ സാന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ബുധനാഴ്ചയാണ് കേസ് പരിഗണിച്ചത്.

ബോഡി മസാജറുകൾ പ്രായപൂർത്തിയായവർക്കുള്ള ലൈംഗിക ഉപകരണമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി അത് ഇറക്കുമതി ചെയ്യുന്നത് വിലക്കണമെന്ന് കസ്റ്റംസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു. ബോഡി മസാജർ കസ്റ്റംസ് വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയായവർ ബോഡി മസാജർ ലൈംഗിക ഉപകരണമായി ഉപയോഗിക്കുമെന്നത് കമ്മീഷണറുടെ വെറും ഭാവന മാത്രമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. ബോഡി മസാജറുകൾ അടങ്ങിയ ചരക്കുകൾ കണ്ടുകെട്ടാനുള്ള കസ്റ്റംസ് വകുപ്പിൻ്റെ ഉത്തരവ് നേരത്തെ സെൻട്രൽ എക്സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.

പരസ്യം ചെയ്യൽ

Also read- ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

2023 മെയ് മാസത്തിലാണ് ട്രിബ്യൂണൽ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് കസ്റ്റംസ് കമ്മീഷണർ ബോംബെ ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചിരുന്നത്. കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് 1964 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ബോഡി മസാജറുകൾ പ്രായപൂർത്തിയായവർക്കുള്ള ലൈംഗിക ഉപകരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കമ്മീഷണറുടെ വാദം. ഇത് പ്രകാരം ബോഡി മസാജർ അടങ്ങിയ ചരക്ക് ക്ലിയർ ചെയ്യാൻ 2022 ഏപ്രിലിൽ കസ്റ്റംസ് കമ്മീഷണർ വിസമ്മതിച്ചിരുന്നു. ബോഡി മസാജറുകളെക്കുറിച്ച് കമ്മീഷണർ എന്ത് തരത്തിലുള്ള ധാരണയാണ് വെച്ച് പുലർത്തുന്നതെന്ന് കേസ് പരിഗണിക്കവേ ബോംബെ ഹൈക്കോടതി ചോദിച്ചു.

പരസ്യം ചെയ്യൽ

വെറും ഭാവന മാത്രമാണ് ഇത്തരത്തിലുള്ള ഒരു വിലയിരുത്തലിലേക്ക് പോവാൻ കാരണമായിരിക്കുന്നത്. കമ്മീഷണറുടെ കണ്ടെത്തലുകളും വിലയിരുത്തലുകളും വിചിത്രവും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും കോടതി പറഞ്ഞു. “ബോഡി മസാജറിന്റെ ഇറക്കുമതി വിലക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് കസ്റ്റംസ് കമ്മീഷണറുടെ വ്യക്തിപരമായ തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ്. വിചിത്രമായ ഈ ചിന്താഗതിയെ അംഗീകരിക്കാൻ സാധിക്കില്ല. ആഭ്യന്തര വിപണിയിൽ തന്നെ ബോഡി മസാജറുകൾ യഥേഷ്ടം ലഭ്യമാണ്. അതിനാൽ അതിൻെറ ഇറക്കുമതിയെ തടയാൻ സാധിക്കില്ല,” ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ചരക്കുകൾ ക്ലിയർ ചെയ്യുമ്പോൾ കമ്മീഷണർമാർ വിവേകത്തോടെയാണ് പ്രവർത്തിക്കേണ്ടത്.

പരസ്യം ചെയ്യൽ

Also read- പ്രമുഖ സിനിമാ നിർമാതാവിന് ക്ഷേത്ര സ്വത്ത് വില്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ഇവിടെ തെറ്റായ ധാരണ വെച്ച് പുലർത്തുകയാണ് ചെയ്തത്. ഒരു ഓഫീസറെന്ന നിലയിൽ കസ്റ്റംസ് കമ്മീഷണർ ഇവിടെ പരാജയപ്പെടുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292(2) വകുപ്പും കസ്റ്റംസ് കമ്മീഷണർ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇത് പ്രകാരം അശ്ലീലം നിറഞ്ഞ പുസ്തകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവയെല്ലാം ലൈംഗിക ഉപകരണമായി കണക്കാക്കി കസ്റ്റംസ് ക്ലിയറൻസ് വിലക്കാവുന്നതാണെന്ന് കമ്മീഷണർ വാദിച്ചു. എന്നാൽ മേൽപ്പറഞ്ഞ നിയമത്തിലെ വസ്തുക്കളോട് താരതമ്യം ചെയ്യാൻ പറ്റുന്ന വസ്തുവല്ല ബോഡി മസാജറെന്ന് കോടതി കൂട്ടിച്ചേർത്തു. അതിനാൽ കമ്മീഷണറുടെ വാദം തള്ളിക്കളയുകയാണ്. സെൻട്രൽ എക്സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ബഡ #മസജർ #ലഗക #ഉപകരണമ #നരധകകണമനന #കസററസനറ #ഉതതരവ #ബബ #ഹകകടതയൽ