0

ബോക്സ‍ർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ; ഇത് ‘ഘർ വാപ്പസി’യെന്ന് താരം

Share

ബോക്സറും കോൺഗ്രസ് നേതാവുമായിരുന്ന വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബുധനാഴ്ചയാണ് താരം ബിജെപിയിൽ ചേർന്നിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജേന്ദർ സിങ് ദക്ഷിണ ഡൽഹിയിൽ മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തത്.

“ഇന്ന് ഞാൻ ബിജെപിയിൽ ചേരുകയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഘർ വാപ്പസിയാണ്,” ന്യൂഡൽഹിയിലുള്ള ബിജെപി ആസ്ഥാനത്ത് വെച്ച് പാർട്ടി അംഗത്വം എടുത്ത ശേഷം വിജേന്ദർ സിങ് പറഞ്ഞു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയും വിജേന്ദറിന് അംഗത്വം നൽകുന്ന ചടങ്ങിൽ സന്നിഹിതനായിരുന്നു.

പരസ്യം ചെയ്യൽ

“തിരിച്ചെത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ പോവുന്നതിൻെറ ഭാഗമായി വിമാനത്താവളങ്ങളിലും മറ്റും എത്തുന്ന ഘട്ടങ്ങളിൽ ഞങ്ങൾക്ക് നേരത്തെ പല പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോഴത്തെ സർക്കാരിൻെറ കാലത്ത് അത്തരം ബുദ്ധിമുട്ടുകളൊന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. ഏറെ ബഹുമാനത്തോടെയാണ് ഞങ്ങൾ പരിഗണിക്കപ്പെടുന്നത്,” വിജേന്ദർ സിങ് പറഞ്ഞു.

Also read-കോണ്‍ഗ്രസിന് ആശ്വാസം; തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആദായനികുതി കുടിശ്ശിക പിരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

“വിജേന്ദർ ഇന്ന് ഞങ്ങളോടൊപ്പം ചേർന്നിരിക്കുകയാണ്. പാർട്ടിയുടെ വികസിത് ഭാരത് ക്യാമ്പെയിനുമായി സഹകരിച്ച് അദ്ദേഹം പ്രവർത്തിക്കും. ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഞങ്ങൾ അദ്ദേഹത്തെ ഉപയോഗപ്പെടുത്തും,” വിനോദ് താവ്ഡെ പറഞ്ഞു.

പരസ്യം ചെയ്യൽ

കോൺഗ്രസിൻെറ ലോക്സഭാ സ്ഥാനാർഥി പട്ടികയിൽ വിജേന്ദർ ഇടം പിടിക്കുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. നടിയും ബിജെപി നേതാവുമായ ഹേമ മാലിനിക്കെതിരെ കോൺഗ്രസ് വിജേന്ദറിനെ രംഗത്തിറക്കുമെന്നായിരുന്നു റിപ്പോർട്ട്. നിലവിൽ ഹേമ മാലിനി വീണ്ടും ബിജെപി സ്ഥാനാർഥിയായി മധുരയിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

ബോക്സിങിൽ ഇന്ത്യക്കായി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിത്തന്ന താരമാണ് വിജേന്ദർ സിങ്. ജാട്ട് സമുദായത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ജാട്ട് സമുദായക്കാർ ഏറെയുണ്ട്.

പരസ്യം ചെയ്യൽ

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കറും കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്. ശിവരാജ് പാട്ടീലിന്റെ അടുത്ത അനുയായിയും മുൻ സംസ്ഥാന മന്ത്രിയുമായ ബസവരാജ് മുറുംകറിനൊപ്പം തിങ്കളാഴ്ച ബിജെപിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി അർച്ചന നേരത്തെ പറഞ്ഞിരുന്നുവെങ്കിലും മകളുടെ വിവാഹം കാരണം അവർ പദ്ധതി മാറ്റിവച്ചു. അർച്ചന ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർപേഴ്സണും ഭർത്താവ് ശൈലേഷ് പാട്ടീൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. 2004 നും 2008 നും ഇടയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു ശിവരാജ് പാട്ടീൽ.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ബകസർ #വജനദർ #സങ #കൺഗരസ #വടട #ബജപയൽ #ഇത #ഘർ #വപപസയനന #തര