0

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ; ബോംബ് വച്ച ആളെ തിരിച്ചറിഞ്ഞു

Share

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ്. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 18 ഇടത്ത് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടകയിലെ 12 ഇടത്തും തമിഴ്നാട്ടിലെ അഞ്ചിടത്തും യുപിയിലെ ഒരിടത്തുമാണ് എൻഐഎ റെയ്ഡ് നടത്തിയത്.

എൻഐഎ നൽകുന്ന വിവരം അനുസരിച്ച് മുസമ്മിൽ ഷെരീഫാണ് മറ്റുള്ള രണ്ട് പ്രതികൾക്ക് സ്ഫോടന വസ്തുക്കൾ എത്തിച്ചു നല്‍കിയത്.

പരസ്യം ചെയ്യൽ

കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു. മുസ്സവിർ ഷസീബ് ഹുസൈൻ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എൻഐഎ വ്യക്തമാക്കി. അബ്ദുൾ മതീൻ താഹ എന്നയാളാണ് സ്ഫോടനത്തിന്റെ മറ്റൊരു ആസൂത്രകൻ. മുസ്സവിറും താഹയും ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം സജീവമായി തുടരുന്നുവെന്നും എൻഐഎ അറിയിച്ചു.

മാർച്ച് ഒന്നിനുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. തീവ്രവാദ ബന്ധം സംശയിച്ചതോടെ മാർച്ച് മൂന്നിന് കേസ് എൻഐഎക്ക് കൈമാറി. മാർച്ച് 17ന് തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വസതികളും മറ്റ് ബന്ധുക്കളുടെ വീടുകളും കടകളും ലക്ഷ്യമിട്ട് എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

പരസ്യം ചെയ്യൽ

അതിനിടെ, സ്‌ഫോടനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്

Summary: NIA has arrested the key suspect of the blast that took place at the Rameshwaram Cafe in Bengaluru on March 1. The accused, identified as Muzammil Shareef, was taken into custody as a co-conspirator.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ബഗളര #രമശവര #കഫ #സഫടന #കസൽ #മഖയ #ആസതരകൻ #അറസററൽ #ബബ #വചച #ആള #തരചചറഞഞ