0

ബിരുദ വിദ്യാർത്ഥിയാണോ? പ്രതിവർഷം 10,000 രൂപ വീതം അഞ്ചുവർഷത്തേക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share
Spread the love

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിവർഷം 10,000/- രൂപ വീതം തുടർച്ചയായ അഞ്ചു വർഷത്തേയ്ക്ക് (ബിരുദ -ബിരുദാനന്തര കാലയളവിൽ) സ്കോളർഷിപ്പു ലഭിക്കും.

സംസ്ഥാനമൊട്ടാകെ 3000 വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കും. പുതുതായി ഏർപ്പടുത്തിയ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ രണ്ടാം വർഷത്തിൽ പഠിക്കുന്നവർക്കാണ് അവസരമുള്ളത്. ഇപ്പോൾ ഒന്നാം വർഷത്തിൽ ബിരുദത്തിനു പഠിക്കുന്നവർക്കു അധികം വൈകാതെ അപേക്ഷിക്കാനവസരം നൽകും.

അപേക്ഷാ ക്രമം

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റിൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയിട്ടാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 2 നുള്ളിൽ വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്നും വെരിഫിക്കേഷൻ പൂർത്തീകരിച്ചു നൽകേണ്ടതുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം

2022 – 2023 അധ്യയന വർഷത്തിൽ ബിരുദ പ്രവേശനം ലഭിച്ച്, ഇപ്പോൾ രണ്ടാം വർഷക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപക്ഷ സമർപ്പിക്കാനവസരം . എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ.വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രതിവർഷ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കും പരിഗണനയുണ്ട്.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

http://dcescholarship.kerala.gov.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ബരദ #വദയർതഥയണ #പരതവർഷ #രപ #വത #അഞചവർഷതതകക #സകളരഷപപന #അപകഷകക


Spread the love