0

ബിജെപിയുടെ പ്രകടനപത്രിക സമിതി; കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും അനില്‍ ആന്‍റണിയും 27 അംഗ സമിതിയില്‍

Share

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക സമിതിക്ക് രൂപം നല്‍കി. 27 അംഗ സമിതിയെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങ് നയിക്കും. ധനമന്ത്രി നിർമല സീതാരാമൻ കൺവീനറായും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സഹ കൺവീനറായും സമിതിയില്‍ പ്രവര്‍ത്തിക്കും. കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അനില്‍ ആന്‍റണിയും സമിതിയില്‍ ഇടംനേടി.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക കമ്മറ്റിയെ പ്രഖ്യാപിച്ചത്.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, കിരൺ റിജിജു, അർജുൻ മുണ്ട, അർജുൻ റാം മേഘ്‌വാൾ, സ്മൃതി ഇറാനി എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

പരസ്യം ചെയ്യൽ

27 അംഗ സമിതിയിൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്,  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരാണ് സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാര്‍.

പരസ്യം ചെയ്യൽ

ബിഹാർ നേതാക്കളായ സുശീൽ കുമാർ മോദി, രവിശങ്കർ പ്രസാദ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മുൻ കേന്ദ്രമന്ത്രി ജുവൽ ഓറം, പാർട്ടി സംഘടനാ നേതാക്കളായ വിനോദ് താവ്‌ഡെ, രാധാ മോഹൻ ദാസ് അഗർവാൾ, മഞ്ജീന്ദർ സിംഗ് സിർസ, താരിഖ് മൻസൂർ, അനിൽ ആൻ്റണി എന്നിവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരസ്യം ചെയ്യൽ

ക്രിസ്ത്യൻ, മുസ്ലീം സമുദായത്തിന്‍റെ പ്രതിനിധികളായാണ് അനില്‍ ആന്‍റണിയെയും താരിഖ് മന്‍സൂറിനെയും സമിതിയില‍േക്ക് തെരഞ്ഞെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിന് ലോക്‌സഭയിൽ 400-ലധികം സീറ്റുകൾ നേടുകയെന്ന  ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ബജപയട #പരകടനപതരക #സമത #കരളതതൽ #നനന #രജവ #ചനദരശഖറ #അനല #ആനറണയ #അഗ #സമതയല