0

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യപരാമർശം; മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസെടുത്തു

Share

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യപരാമർശം നടത്തിയെന്ന പരാതിയിൽ തമിഴ്നാട് ഫീഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത ആർ രാധാകൃഷ്ണനെതിരെ തൂത്തുക്കുടി പൊലീസ് കേസെടുത്തു. ബിജെപി നേതാവ് ചിത്രാംഗദന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാർച്ച് 22ന് ഡിഎംകെ പ്രവർത്തകരുടെ യോഗത്തിൽ വച്ചാണ് പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയതെന്ന് ജില്ലാ കളക്ടർ ജി ലക്ഷ്മിപതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ പറയുന്നു.

Also Read-
പ്രധാനമന്ത്രിക്കെതിരെ അസഭ്യ പ്രയോഗം; തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ; നടപടി വേണമെന്ന് ബിജെപി

പരസ്യം ചെയ്യൽ

തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്റെ അസഭ്യ പരാമർശം. രാധാകൃഷ്ണൻ നടത്തിയ പരാമർശം അറപ്പുളവാക്കുന്നതും നിന്ദ്യവും അൺപാർലമെന്റിയുമാണെന്ന് പരാതിയിൽ ബിജെപി ആരോപിച്ചു. സേലം റോഡ്‌ഷോയിൽ അന്തരിച്ച മുഖ്യമന്ത്രി കാമരാജറിനെ മോദി പുകഴ്ത്തിയതിനെയും മന്ത്രി മോശമായി വിമർശിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിക്കും യോഗത്തിന്റെ സംഘാടകർക്കുമെതിരെ നടപടി വേണമെന്ന് ചിത്രാംഗദൻ ആവശ്യപ്പെട്ടു.

Also Read- സിപിഎമ്മിനെതിരെ ഡിണ്ടിഗല്‍ സീറ്റിൽ SDPI; MGR സ്വന്തം പാർട്ടി ഉണ്ടാക്കിയ ശേഷം ആദ്യം ജയിച്ച മണ്ഡലം അണ്ണാ ഡിഎംകെ വിട്ടുകൊടുത്തു

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാധാകൃഷ്ണനെതിരെ ഐപിസി സെക്ഷൻ 294 (ബി) പ്രകാരം അശ്ലീല പരാമർശം നടത്തിയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഡിജിപിയെയും അറിയിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റെ അണ്ണാമലൈ എക്‌സിൽ പറഞ്ഞിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പരധനമനതര #നരനദര #മദകകതര #അസഭയപരമർശ #മനതര #അനത #രധകഷണനതര #കസടതത