0

‘പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു’; മുഹമ്മദ് ഷമി

Share

അഹമ്മദാബാദ്: ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ അഭിനന്ദിക്കുകയും ആശ്വാസിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ആശ്വാസ വാക്കുകൾ വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

Also read-മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം

പരസ്യം ചെയ്യൽ

പ്രധാനമന്ത്രി എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്നും കളിക്കാര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ലെന്നും താരം വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#പരധനമനതര #ആശവസപപകകൻ #എതതയത #വലയ #അഗകരവ #ആതമവശവസവ #പകർനന #മഹമമദ #ഷമ