0

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പ്രയോഗം; തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ; നടപടി വേണമെന്ന് ബിജെപി

Share

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിൽ. തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്റെ അസഭ്യ പരാമർശം. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്‍റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു.

മോദിയുടെ അമ്മയെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.

പരസ്യം ചെയ്യൽ

“വാസ്തവത്തിൽ, ഡിഎംകെയുടെ ഡിഎൻഎയിൽ തന്നെയുള്ള നീചവും അശ്ലീലവുമായ രാഷ്ട്രീയ സംസ്‌കാരമാണിത്!. ഇതിലും മോശം കാര്യമെന്താണ്? ഈ അശ്ലീല സംസാരത്തെ അപലപിക്കാതെ, തന്റെ കപട ഫെമിനിസത്തെ തുറന്നുകാട്ടുന്ന വിധത്തിൽ സ്റ്റേജിലെ പ്രസംഗം ആസ്വദിക്കുകയായിരുന്നു കനിമൊഴി. ! ഡിഎംകെയെയും ഇൻഡി സഖ്യത്തെയും ഉചിതമായ ഒരു പാഠം പഠിപ്പിക്കുക! നിയമവും അതിന്റെ കടമ നിർവഹിക്കും! ഇത്തവണ “ഉദയസൂര്യൻ” ചക്രവാളത്തിലേക്ക് ഇറങ്ങും!” ബിജെപിയുടെ തമിഴ്‌നാട് ഘടകം എക്‌സിൽ പോസ്റ്റ് ചെയ്തു.

പരസ്യം ചെയ്യൽ

ഡിഎംകെ നേതാക്കൾക്ക് വിമർശിക്കാൻ ഒന്നും കിട്ടാതെ വരുമ്പോൾ പ്രധാനമന്ത്രി മോദിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

പരസ്യം ചെയ്യൽ

ഡിഎംകെ മന്ത്രിയുടെ പ്രസ്താവനയിൽ ഇൻഡി മുന്നണിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. “ഇന്നലെ ഇൻഡി സഖ്യത്തിലെ ഒരു മന്ത്രി, തന്റെ പാർട്ടിയിലെ ഒരു വനിതാ നേതാവിന് മുന്നിൽ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വളരെ ആക്ഷേപകരമായ ഭാഷയിൽ വളരെ നിന്ദ്യമായ പരാമർശങ്ങൾ ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അപലപനീയമാണ്. ജനാധിപത്യത്തിൽ അത്തരം കാര്യങ്ങൾക്ക് സ്ഥാനമില്ല. പ്രധാനമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. ജനാധിപത്യത്തിൽ ഇത്തരം അധിക്ഷേപ വാക്കുകൾക്ക് സ്ഥാനമില്ല. മന്ത്രിയുടെ അധിക്ഷേപകരമായ പരാമർശത്തിന് ഇൻഡി മുന്നണി മാപ്പ് പറയണം. സംഭവത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മൗനം പാലിക്കുകയാണ്. ” അനുരാഗ് താക്കൂർ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#പരധനമനതരകകതര #അസഭയ #പരയഗ #തമഴനട #മനതര #അനത #രധകഷണൻ #വവദതതൽ #നടപട #വണമനന #ബജപ