0

‘പ്രചാരണത്തിന് ഫണ്ടില്ല, പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയം’; ഒഡീഷയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറി

Share
Spread the love

പ്രചാരണത്തിന് ആവശ്യമായ പണം ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി ലോകസഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി. ഒഡിഷയിലെ പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തിയാണ് പിന്മാറിയത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറി. പാർട്ടിയിൽനിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നും സുചരിത അറിയിച്ചു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഇവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.

പാർട്ടി തനിക്ക് ഫണ്ട് നിഷേധിച്ചെന്നും ഇത് പുരി ലോകാസഭ മണ്ഡലത്തിലെ പ്രചാരണത്തിന് വലിയ തിരിച്ചടിയായെന്നും കത്തിൽ സുചരിത വ്യക്തമാക്കി. തന്റെ സ്വന്തം പ്രചാരണത്തിനായി കയ്യിലുള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചതിനാൽ ഇതിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ” എഐസിസി ഒഡീഷ ഇൻ-ചാർജ് ഡോ. അജോയ് കുമാർ, പാർട്ടിയുടെ സഹായമില്ലാതെ തന്നെ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനാണ് എന്നോട് ആവശ്യപ്പെട്ടത്. 10 വർഷം മുൻപ് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഞാൻ ശമ്പളം വാങ്ങുന്ന ഒരു പ്രൊഫഷണൽ പത്രപ്രവർത്തക കൂടിയായിരുന്നു. പുരിയിലെ എൻ്റെ പ്രചാരണത്തിന് വേണ്ടി എൻ്റെ പക്കലുള്ള സമ്പാദ്യമെല്ലാം ഞാൻ നൽകിയിട്ടുണ്ട്” സുചരിത പറഞ്ഞു.

പരസ്യം ചെയ്യൽ

Also read-‘അതൊരു തമാശയാണ്’; രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പോസ്റ്റിന് വിശദീകരണവുമായി റഷ്യൻ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ്

‘‘പുരോഗമന രാഷ്ട്രീയത്തിനായുള്ള എൻ്റെ കാമ്പെയ്‌നെ പിന്തുണയ്ക്കാൻ പൊതു സംഭാവന നൽകുന്നതിനായി ഒരു ഡ്രൈവും ഞങ്ങൾ ആരംഭിച്ചു . എന്നാൽ അതും ഫലം കണ്ടില്ല. തുടർന്ന് നേരത്തെ കണക്കൂകൂട്ടിയ കാമ്പെയ്ൻ ചെലവ് പരമാവധി കുറയ്ക്കാൻ ശ്രമിച്ചെന്നും’’ സുചരിത കൂട്ടിച്ചേർത്തു. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പിൻമാറ്റം. കൂടാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സുചരിത ഇതുവരെ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മറുവശത്ത് മറ്റ് സ്ഥാനാർത്ഥികളായ ബിജെഡിയുടെ അരൂപ് പട്നായിക്കും ബിജെപിയുടെ സംബിത് പത്രയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.

പരസ്യം ചെയ്യൽ

അടുത്തിടെ ബിജെഡി നേതാവ് വികെ പാണ്ഡ്യൻ്റെ ഭാര്യയും ഒഡീഷയിലെ മുതിർന്ന ഉദ്യോഗസ്ഥയുമായ സുജാത ആർ കാർത്തികേയനെ നോൺ പബ്ലിക് ഡീലിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. അതേസമയം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായും ബിജെഡി നേതാവുമാണ് വികെ പാണ്ഡ്യൻ.പബ്ലിക് ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന ബിജെപിയുടെ പരാതിക്ക് പിന്നാലെയായിരുന്നു ഈ നടപടി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായിയും ബിജെഡി നേതാവുമാണ് വികെ പാണ്ഡ്യൻ. ഒഡീഷയിലെ മിഷൻ ശക്തി വകുപ്പിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നാണ് സുജാത കാർത്തികേയനെ മാറ്റിയത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പരചരണതതന #ഫണടലല #പനതണ #നലകനനതല #പരടട #പരജയ #ഒഡഷയല #കണഗരസ #സഥനരഥ #മതസരതതല #നനന #പനമറ


Spread the love