0

പുരോഗതിയിലേക്ക് നയിക്കുന്ന അക്ഷരങ്ങൾ; എസ്ബിഐ  ലൈഫ് സ്പെൽ ബീ സീസൺ 13  ‘സ്പെൽ മാസ്റ്റർ ഓഫ് ഇന്ത്യ’ യെ തിരഞ്ഞെടുത്തു

Share

ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 144 കോടിയാണ്, അതിൽ തന്നെ ഏകദേശം 60 കോടി ആളുകൾ 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്, ആകെ ജനസംഖ്യയുടെ 65% ആളുകളും 35 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യയുടെ ‘ഡെമോഗ്രാഫിക് ഡിവിഡന്റ് ’ (ജനസംഖ്യാപരമായ ലാഭവിഹിതം) കുറഞ്ഞത് 2055-56 വരെ എങ്കിലും നിലനിൽക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ 2041-ൽ  ‘ഡെമോഗ്രാഫിക് ഡിവിഡന്റ് ’ ഏറ്റവും ഉയർന്നതായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മാത്രമല്ല 20 നും 59 നും ഇടയിൽ പ്രായമുള്ളവരുടെ (വർക്കിംഗ് ഏജ് പോപുലേഷൻ) പങ്ക് 59% ആകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ അധ്വാനിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് രാജ്യത്തിന് ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള അവസരങ്ങളും വർദ്ധിക്കുന്നു.

പരസ്യം ചെയ്യൽ

ഈ ഉയർന്ന ‘ഡെമോഗ്രാഫിക് ഡിവിഡന്റ്’ ൽ നിന്ന് ഇന്ത്യയ്ക്ക് പ്രയോജനങ്ങൾ ഉണ്ടാകുന്നു എന്ന് ഉറപ്പാക്കാൻ വളരെയധികം പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, വ്യവസായങ്ങളുടെ വികസനം, ‘മെയ്ക്ക് ഇൻ ഇന്ത്യ’ യിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ  തുടങ്ങിയവ അതിന്റെ ഭാഗമാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന് മികച്ച വിദ്യാഭ്യാസം നൽകി കുട്ടികളിൽ ഇൻവെസ്റ്റ് ചെയ്യുക എന്നതാണ്. ഏതൊരു രാജ്യത്തിൻ്റെയും പുരോഗതി രേഖപ്പെടുത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം. ആയതിനാൽ വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ്, പ്രതിരോധശേഷി, സർഗ്ഗാത്മകത, നൂതനത്വം എന്നിവ വളർത്തി വ്യക്തികളെ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന സമഗ്രമായ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതുണ്ട്.

പരസ്യം ചെയ്യൽ

News18

സമഗ്രമായ വികസനം കുട്ടികളിൽ ശാരീരികവും ബൗദ്ധികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ കഴിവുകൾ സംയോജിക്കപ്പെടുമ്പോൾ ഒരു വ്യക്തിയുടെ  ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലും മൊത്തത്തിലുള്ള  ബൗദ്ധിക വികാസത്തിലും  നിർണായക പങ്ക് വഹിക്കുന്നു.

അതിനാൽ, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ഏതൊരു രാജ്യത്തിൻ്റെയും ദീർഘകാല അഭിവൃദ്ധിയും സ്ഥിരതയും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ നിക്ഷേപമാണ്. സമഗ്രമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിലൂടെയും , സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വരും തലമുറകളുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിലൂടെയും യുവമനസ്സുകളുടെ മുഴുവൻ കഴിവുകളും നമുക്ക് അൺലോക്ക് ചെയ്യാൻ കഴിയും.

പരസ്യം ചെയ്യൽ

ഒരു ആഗോള തൊഴിൽ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ പങ്ക് ഉറപ്പിക്കുന്നതിന്, സമഗ്രമായ വിദ്യാഭ്യാസം വളർത്തിയെടുക്കുന്നത് നിർണായകമാണ്. ഈ കാഴ്ചപ്പാട് മനസ്സിൽ വെച്ചുകൊണ്ട്, നമ്മുടെ രാജ്യത്തിൻ്റെ ഭാവിയായ കുട്ടികളിൽ ‘എസ്ബിഐ ലൈഫ് ഇൻഷുറൻസ്’ ഇൻവെസ്റ്റ്‌ ചെയ്യുന്നത് . കമ്പനി അടുത്തിടെ ആരംഭിച്ച അത്തരം ഒരു സംരംഭമാണ് എസ്ബിഐ ലൈഫ് സ്പെൽ ബീ ‘സ്പെൽ മാസ്റ്റേഴ്‌സ് ഓഫ് ഇന്ത്യ’ – ഇത് രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിന് വേണ്ടി സമർപ്പക്കപ്പെട്ട ഒരു സംരംഭമാണ്.

പരസ്യം ചെയ്യൽ

പതിമൂന്നാം സീസണിൻ്റെ തീം “പുരോഗതിയെ സൂചിപ്പിക്കുന്ന ഒരു സംരംഭം” എന്നതായിരുന്നു, ഇത് വ്യക്തികളെ അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പിന്തുടരുന്നതിന് സഹായിക്കുക എന്ന ബ്രാൻഡിൻ്റെ ഉദ്ദേശ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. പുരോഗതി എന്നത് അക്കാദമിക വിജയത്തിനപ്പുറമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, SBI ലൈഫ് രാജ്യത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള യുവമനസ്സുകൾക്ക് ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും, അവരുടെ സ്വന്തം വളർച്ചയുടെ പദ്ധതി രൂപപ്പെടുത്തുന്നതിനും അതുവഴി രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനും ഉള്ള സുഗമമായ മാർഗ്ഗം ഒരുക്കിയിരിക്കുന്നു.

ഈ മത്സരത്തിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്ന് പങ്കെടുത്തവരുടെ വൈവിധ്യമായിരുന്നു. 30 നഗരങ്ങളിൽ നിന്നായി 350-ലധികം സ്‌കൂളുകളിൽ നിന്നും മത്സരത്തിൽ പങ്കെടുത്തത് ഏകദേശം 1.5 ലക്ഷത്തിൽ അധികം  വിദ്യാർത്ഥികൾ ആയിരുന്നു. എസ്‌ബിഐ ലൈഫിന് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള രാഷ്ട്രത്തിൻ്റെ ഭാവി വാഗ്ദാനങ്ങളുമായി അടുത്ത് ഇടപഴകാൻ അവസരം ഉണ്ടായി. കുട്ടികൾക്കിടയിലെ ഭാഷാ പ്രാവീണ്യത്തിൻ്റെ പ്രാധാന്യം മാത്രമല്ല, ഈ യുവമനസ്സുകളുടെ സമഗ്രമായ വികസനവും ഈ മത്സരം ലക്ഷ്യമിടുന്നു.

പരസ്യം ചെയ്യൽ

എസ്ബിഐ ലൈഫ് സ്പെൽ ബീ സീസൺ 13-ൽ ഗ്രാൻഡ് ഫിനാലെയിൽ ഏകദേശം 75 വിദ്യാർത്ഥികൾ പങ്കെടുത്തു, എന്നാൽ നാഷണൽ ടൈറ്റിൽ നേടുന്നതിന് പരസ്പരം മത്സരിച്ചത് രണ്ട് വിദ്യാർത്ഥികൾ മാത്രം. മത്സരത്തിലുടനീളം ജനപ്രിയ നടിയും ടെലിവിഷൻ അവതാരകയുമായ മന്ദിര ബേദി തൻ്റെ ഉന്മേഷദായകവും സൗഹാർദ്ദപരവുമായ വ്യക്തിത്വത്താൽ യുവ മത്സരാർത്ഥികളെ വിസ്മയിപ്പിച്ചു. റയാൻ നവീദ് സിദ്ദിഖിയും അദിത നാഗും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. സ്പെൽ മാസ്റ്റർ- മിസ്റ്റർ സുമന്തോ ചദ്ദോപാധ്യായ നൽകിയ ഏറ്റവും പ്രയാസകരമായ സ്പെല്ലിംഗുകളിലൂടെ അവർ പോരാടി. കടുത്ത മത്സരത്തിനൊടുവിൽ, എസ്‌ബിഐ ലൈഫ് സ്പെൽ ബീ സീസൺ 13-ൽ ‘സ്പെൽ മാസ്റ്റർ ഓഫ് ഇന്ത്യ’ പട്ടം സ്വന്തമാക്കാൻ റയാൻ നവീദ് സിദ്ദിഖിയ്ക്ക് സാധിച്ചു. സ്പെൽ മാസ്റ്റർ ഓഫ് ഇന്ത്യ പട്ടവും ക്യാഷ് പ്രൈസും ഡിസ്നിലാൻഡിലേക്ക് മാതാപിതാക്കളോടൊപ്പം യാത്ര എന്ന ഓഫറും നേടിയ ആ പ്രതിഭാധനനായ കുട്ടി തൻ്റെ സ്‌കൂളിനും രക്ഷിതാക്കൾക്കും അഭിമാനമായി.

പരസ്യം ചെയ്യൽ

ഈ മത്സരം ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് കുട്ടികളുടെ ഭാഷാ പ്രാവീണ്യം ഉയർത്തുക മാത്രമല്ല, ആശയവിനിമയത്തിനുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അറിവ് ആഗിരണം ചെയ്യുന്നതിനും അവരുടെ അഭിനിവേശം കണ്ടെത്തുന്നതിനും നമ്മുടെ രാഷ്ട്രത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനുമുള്ള കൂടുതൽ വഴികൾ തുറക്കുന്നതിനും ഉള്ള ഒരു വേദി കൂടി ആയിരുന്നു. ഈ കഠിനമായ മത്സരത്തിൽ പങ്കെടുത്തതിലൂടെ കുട്ടികളിൽ ഉയർന്ന തലത്തിലുള്ള മത്സര മനോഭാവം, കായികക്ഷമത, അച്ചടക്കം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ സാധിച്ചു എന്ന് ഞങ്ങൾ മനസ്സിലാകുന്നു. വരും വർഷങ്ങളിൽ അവ നമ്മുടെ രാജ്യത്തിൻ്റെ വിജയത്തെ സ്വാധീനിക്കുന്ന നല്ല വ്യക്തികളാക്കി അവരെ മാറ്റുന്ന ഗുണങ്ങളാണ്.

നമ്മുടെ രാജ്യത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുക എന്ന അവരുടെ ലക്ഷ്യത്തിന് അനുസൃതമായി, കൂടുതൽ കോർപ്പറേറ്റുകൾ അത്തരം വിദ്യാഭ്യാസ സംരംഭങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്, യുവ മനസ്സുകൾക്ക് വെല്ലുവിളികളെ നേരിടാനും അതുവഴി അവരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്താനും ഉള്ള വേദി ഒരുക്കൽ അത് വഴി സാധിക്കുന്നു. അത് വഴി വിദ്യാഭ്യാസത്തിലൂടെ ഉള്ള സമഗ്രമായ വികസനത്തിൻ്റെ പ്രാധാന്യം പ്രചരിപ്പിക്കുവാനും നമ്മുടെ ഭാവി തലമുറകൾ അവരെ കാത്തിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ നന്നായി സജ്ജരാണെന്ന് ഉറപ്പാക്കുവാനും ഇത്തരം സംരംഭങ്ങൾ സഹായിക്കും എന്നത് നിശ്ചയമാണ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പരഗതയലകക #നയകകനന #അകഷരങങൾഎസബഐ #ലഫ #സപൽ #ബ #സസൺ #സപൽ #മസററർ #ഓഫ #ഇനതയ #യ #തരഞഞടതത