0

‘പശ്ചിമബം​ഗാളിൽ നുഴഞ്ഞു കയറ്റത്തെ രാജ്യസുരക്ഷാ ഭീഷണിയായി കാണുന്നില്ല, വോട്ടു ബാങ്കായി കാണുന്നു‘; മമതാ ബാനർജിയ്ക്കെതിരെ അമിത് ഷാ

Share

സിഎഎ വിഷയത്തിൽ മമതാ ബാനർജിയെക്കതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റത്തെ ഒരു രാജ്യ സുരക്ഷാ ഭീഷണിയായി അവർ കണക്കാക്കുന്നില്ലെന്നും നുഴഞ്ഞുകയറ്റക്കാരെ തങ്ങളുടെ വോട്ടുകളാക്കി മാറ്റുകയാണ് അവരുടെ ഉദ്ദേശമെന്നും അമിത് ഷാ ആരോപിച്ചു. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് ചീഫ് എഡിറ്റർ രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം. സിഎഎ നടപ്പാക്കാൻ താമസിച്ചത് കോവിഡ് മൂലമാണെന്നും ഇപ്പോൾ അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

പരസ്യം ചെയ്യൽ

നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ചർച്ചകൾ നടക്കുകയും സിഎഎ നടപ്പിലാക്കൽ പുരോഗമിക്കുകയും ചെയ്തിട്ടും പ്രകടന പത്രികയിൽ എൻആർസിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

Also read-Amit Shah Interview: ‘തോൽക്കുമ്പോൾ വോട്ടിങ് മെഷീനിനെ കുറ്റം പറയുന്നത് ശരിയല്ല;‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ൽ തീരുമാനം എടുക്കുന്നത് പാർലമെന്റ്’: അമിത് ഷാ

” കോവിഡ് കാരണം സിഎഎ നടപ്പാക്കുന്നത് വൈകി. സിഎഎ നടപ്പാക്കലിന്റെ ഭാഗമായുള്ള പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്നു. നുഴഞ്ഞുകയറ്റം ഇപ്പോൾഒരു സംസ്ഥാനത്ത് മാത്രമാണ് നടക്കുന്നത്. പശ്ചിമ ബംഗാൾ. കാരണം അവിടെ ഭരിക്കുന്നത് മമതാ ബാനർജി സർക്കാരാണ്. നുഴഞ്ഞുകയറ്റക്കാരെ അവർ തങ്ങളുടെ വോട്ടുകളായി കാണുന്നതുകൊണ്ടാണിത്. നുഴഞ്ഞുകയറ്റത്തെ ദേശീയ സുരക്ഷാ ഭീഷണിയായി അവർ കാണുന്നില്ല. തങ്ങളുടെ വോട്ട് ബാങ്ക് വളരുകയാണെന്ന് അവർ കരുതുന്നു. ഇത് ബംഗാളിന് മാത്രമല്ല, രാജ്യത്തിനാകെ അപകടകരമായ ചിന്തയാണ്. ഇത്തവണ ബിജെപിയെ വിജയിപ്പിക്കണമെന്ന് ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് ശേഷം അവിടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾ ഉറപ്പ് വരുത്തും. ഒരു പക്ഷിക്കുപോലും അകത്ത് കടക്കാനാവാത്ത വിധം അതിരുകൾ ഞങ്ങൾ നിർമ്മിക്കും” – അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

മമതാ ബാനർജി സർക്കാരിന്റെ സിഎഎ നടപ്പാക്കില്ലെന്ന വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൗരത്വം എന്നത് കേന്ദ്ര സർക്കാരിന്റെ വിഷയമാണെന്നും സംസ്ഥാന സർക്കാരിന് അതിൽ യാതൊരു ബന്ധവുമില്ലെന്ന് അവർക്കറിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പശചമബഗളൽ #നഴഞഞ #കയററതത #രജയസരകഷ #ഭഷണയയ #കണനനലല #വടട #ബങകയ #കണനന #മമത #ബനർജയകകതര #അമത #ഷ