0

പരീക്ഷാതീയതി പ്രഖ്യാപിച്ചു, അഡ്മിറ്റ് കാര്‍ഡും നല്‍കി; പരീക്ഷ നടത്താന്‍ മറന്ന് സര്‍വകലാശാല

Share
Spread the love

പരീക്ഷാത്തീയതി പ്രഖ്യാപിച്ച് അഡ്മിറ്റ് കാര്‍ഡും വിതരണം ചെയ്തശേഷം പരീക്ഷ നടത്താതിരുന്ന സര്‍വകലാശാലയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ രംഗത്ത്. മധ്യപ്രദേശിലെ ജബല്‍പുര്‍ റാണി ദുര്‍ഗാവതി യൂണിവേഴ്‌സിറ്റിയാണ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ വിട്ടുപോയത്. മാര്‍ച്ച് അഞ്ചിനായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. രാജേഷ് വര്‍മയോട് വിശദീകരണം തേടിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, പരീക്ഷ നടത്തിയില്ല. ജബല്‍പുരിന് സമീപമുള്ള മറ്റുജില്ലകളില്‍ നിന്നും പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ അതിരാവിലെ സര്‍വകലാശാലയില്‍ എത്തിയിരുന്നു. എന്നാല്‍, പരീക്ഷയ്ക്കായി രാവിലെ എത്തിയപ്പോഴാണ് പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകളൊന്നും സര്‍വകലാശാല നടത്തിയില്ലെന്ന് മനസ്സിലാക്കിയത്.

പരസ്യം ചെയ്യൽ

Also read-ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണോ? എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം

പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ പോലും സര്‍വകലാശാല തയ്യാറാക്കിയിരുന്നില്ല. എംഎസ്‌സി കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍, കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍, കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം സെമസ്റ്റര്‍ എന്നീ വിഷയങ്ങളുടെ പരീക്ഷ നടത്താനുള്ള ടൈംടേബിള്‍ ഫെബ്രുവരി 14-ന് സര്‍വകലാശാല പുറത്തുവിട്ടിരുന്നു. ഈ മൂന്ന് കോഴ്‌സുകളുടെയും പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 13 വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.പരീക്ഷ റദ്ദാക്കിയിരുന്നെങ്കില്‍ അക്കാര്യവും തങ്ങളെ അറിയിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പരസ്യം ചെയ്യൽ

അതിനിടെ എംഎസ്‌സി പരീക്ഷയുടെ പുതുക്കിയ തീയതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു. ആശയക്കുഴപ്പമുണ്ടാക്കിയതിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നവരോട് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചോദ്യപേപ്പറിലെ പിശക് കാരണം എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്ന് സര്‍വകലാശാല രജിസ്ട്രാന്‍ ദീപേഷ് മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പരകഷതയത #പരഖയപചച #അഡമററ #കരഡ #നലക #പരകഷ #നടതതന #മറനന #സരവകലശല


Spread the love