0

പരസ്പരം വിശേഷങ്ങൾ പങ്കിട്ട് ദുല്‍ഖറും വിജയ്‌ ദേവരക്കൊണ്ടയും; രസകരമായ ടോക്ക് ഷോ ശ്രദ്ധനേടുന്നു

Share

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും തെലുങ്ക് താരം വിജയ്‌ ദേവരക്കൊണ്ടയും തമ്മിലുള്ള ടോക്ക് ഷോ വൈറലാവുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ്‌ ചെയ്ത ടോക്ക് ഷോയിലാണ് താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. രസകരമായ കൗതുകങ്ങളും വിശേഷങ്ങളും താരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. വിജയ്‌ ദേവരക്കൊണ്ട ചോദിക്കുന്ന രസകരമായ ചില ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുചോദ്യങ്ങളും മറുപടികളും നല്‍കുന്നതായി വീഡിയോയില്‍ കാണാം.

വിജയ്‌: താന്‍ ഒരു ലവ് സ്റ്റോറിക്ക് ശേഷംചെയ്യുന്ന ആക്ഷൻ പടമല്ലേ കിങ്ങ് ഓഫ് കൊത്ത?

ദുല്‍ഖര്‍: അതെ… അതുപോലെ താന്‍ ഒരു ആക്ഷൻ പടത്തിന് ശേഷം ചെയ്യുന്ന ലവ് സ്റ്റോറിയല്ലേ ഖുഷി?

വിജയ്‌: അതെയതെ. എന്തായാലും എന്‍റെ ആക്ഷൻ പടത്തെക്കാള്‍ നന്നാവട്ടെ തന്‍റെ ആക്ഷന്‍ പടം…

പരസ്യം ചെയ്യൽ

രണ്ടുപേരും ചിരിക്കുന്നു.

Also read: ഇങ്ങനെ വിറ്റുപോകാൻ എന്തായിത് ചൂടപ്പമോ? ദുൽഖറിന്റെ കൊത്തയ്ക്ക് ബുക്കിംഗ് തുടങ്ങേണ്ട താമസം, ടിക്കറ്റ് തീരാൻ

മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി. മുരളി, പി.ആര്‍.ഒ.: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

പരസ്യം ചെയ്യൽ

Summary: Dulquer Salmaan and Vijay Deverakonda engage in an interesting conversation before the release of their respective movie King of Kotha and Kushi. Both are enjoying extensive fan following in languages other than theirs

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പരസപര #വശഷങങൾ #പങകടട #ദലഖറ #വജയ #ദവരകകണടയ #രസകരമയ #ടകക #ഷ #ശരദധനടനന