0

പന്തും അക്ഷർ പട്ടേലും കസറി; ഡൽഹിക്കെതിരെ ഗുജറാത്തിന് ജയിക്കാൻ 225 റൺസ് വേണം| ipl-2024-dc-vs-gt-fifty for rishabh pant axar patel helps delhi capitals to set a target of 225 runs against gujarat titans – News18 മലയാളം

Share

ന്യൂഡൽഹി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന് ഡൽഹി ക്യാപിറ്റൽസിനെതിരെ 225 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ഋഷഭ് പന്തും അക്ഷർ പട്ടേലും ക്യാപിറ്റൽസിനായി അർധ സെഞ്ചുറി നേടി. ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെനിന്നപ്പോൾ അക്ഷർ പട്ടേൽ 43 പന്തിൽ 66 റൺസ് നേടി. ടൈറ്റൻസിനായി സന്ദീപ് വാര്യർ 3 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 224 റൺസ് അടിച്ചെടുത്തത്.

പരസ്യം ചെയ്യൽ

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 36 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പൃഥ്വി ഷാ 11 റൺസും ജേക് ഫ്രേസർ 23 റൺസുമായി മടങ്ങി. ഇരുവരെയും സന്ദീപ് വാര്യർ നൂർ അഹമ്മദിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 5 റൺസ് നേടിയ ഷായ് ഹോപിനെ സന്ദീപ് തന്നെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ ക്യാപിറ്റൽസ് 3ന് 44 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒന്നിച്ച അക്ഷർ പട്ടേലും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു.

പരസ്യം ചെയ്യൽ

നാലാം വിക്കറ്റിൽ പന്തും അക്ഷർ പട്ടേലും ചേർന്ന് 113 റൺസിന്റെ പാർട്നർഷിപ് പടുത്തുയർത്തി. 17ാം ഓവറിൽ അക്ഷറിനെ പുറത്താക്കി നൂർ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 5 ഫോറും നാലു സിക്സും സഹിതമാണ് താരം 66 റൺസ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സും പന്തും ചേർന്ന് ടീം സ്കോർ 200 കടത്തി. 7 പന്തിൽ 3 ഫോറും 2 സിക്സും സഹിതം 26 റൺസാണ് സ്റ്റബ്സ് അടിച്ചുകൂട്ടിയത്. 5 ഫോറും 8 സിക്സും ഉൾപ്പെടെയാണ് പന്ത് 88 റണ്‍സ് നേടിയത്. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ മാത്രം 31 റൺസാണ് ക്യാപിറ്റൽസ് അടിച്ചെടുത്തത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പനത #അകഷർ #പടടല #കസറ #ഡൽഹകകതര #ഗജറതതന #ജയകകൻ #റൺസ #വണ #ipl2024dcvsgtfifty #rishabh #pant #axar #patel #helps #delhi #capitals #set #target #runs #gujarat #titans #News18 #മലയള