0

‘പതഞ്ജലി’ പരസ്യങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി, മാപ്പുപറഞ്ഞ് ബാബ രാംദേവ്; കടുത്ത നടപടി ഉണ്ടാവുമെന്ന് സുപ്രീം കോടതി

Share

പതഞ്ജലി ആയുർവേദ ഉത്പന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങി യോഗ ഗുരു ബാബ രാംദേവ്. പതഞ്ജലി ആയുർവേദ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും ചൊവ്വാഴ്ചയാണ് സുപ്രീം കോടതിയിൽ ഹാജരായത്. പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി ഉത്തരവുകൾ ലംഘിക്കുകയും കൂടി ചെയ്തതോടെയാണ് സുപ്രീം കോടതി രാംദേവിനെതിരെയും ബാലകൃഷ്ണക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചത്.

വിമർശനത്തിന് പിന്നാലെ ഇരുവരും കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. ശരിയായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാതിരുന്നത് ഇവരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് (മാജിക് റെമഡീസ്) നിയമം കാലഹരണപ്പെട്ടതാണെന്ന പതഞ്ജലി എംഡിയുടെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പരസ്യം ചെയ്യൽ

രാംദേവിൻെറയും സഹായി ബാലകൃഷ്ണയുടെയും നിരുപാധികമായ മാപ്പ് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉന്നത കോടതി അറിയിച്ചു. കഴിഞ്ഞ മാസമാണ് ഈ വിഷയത്തിൽ പതഞ്ജലി മാപ്പ് പറഞ്ഞത്. “നിങ്ങളുടെ മാപ്പ് ഞങ്ങൾക്ക് സ്വീകാര്യമല്ല,” എന്നായിരുന്നു കോടതിയുടെ മറുപടി. സുപ്രീം കോടതിയുടെ വിധികൾ മാത്രമല്ല, രാജ്യത്തെ എല്ലാ കോടതിയുടെയും വിധികളെ ബഹുമാനത്തോടെ കാണേണ്ടതുണ്ട്. പതഞ്ജലി നടത്തിയത് തികഞ്ഞ ധിക്കാരമാണെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു.

“കോടതിയിൽ നൽകിയിരിക്കുന്ന ഉറപ്പ് പാലിക്കാൻ തയ്യാറാവേണ്ടതുണ്ട്. എല്ലാ തടസ്സങ്ങളെയും തൃണവൽക്കരിച്ച് കൊണ്ടാണ് നിങ്ങൾ മുന്നോട്ട് പോയത്,” നേരിട്ട് ഹാജരായ ബാബ രാംദേവിനോടും ബാലകൃഷ്ണയോടും ബെഞ്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതി വിമർശിച്ചു. കോവിഡിന് അലോപ്പതിയിൽ മരുന്നില്ലെന്ന് പതഞ്ജലി രാജ്യത്ത് എല്ലായിടത്തും പ്രചാരണം നടത്തിയ സമയത്ത് കേന്ദ്ര സർക്കാർ എന്തുകൊണ്ട് അത് കണ്ടില്ലെന്ന് നടിച്ചുവെന്ന് സുപ്രീം കോടതി ചോദിച്ചു.

പരസ്യം ചെയ്യൽ

മുതിർന്ന അഭിഭാഷകൻ ബൽബീർ സിങ്ങാണ് രാംദേവിന് വേണ്ടി ഹാജരായത്. സുപ്രീം കോടതിയിൽ ഹാജരായ രാംദേവിൻെറ നിലപാട് മാനിക്കണമെന്നും നിരുപാധികം മാപ്പ് പറഞ്ഞത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പതഞ്ജലി പരസ്യങ്ങളുടെ വിഷയത്തിൽ സംഭവിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ ഇനി എന്ത് പരിഹാരമെന്നാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നൽകാൻ അൽപം കൂടി സമയം വേണമെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. യുക്തിപരമായ തീരുമാനമാണ് വിഷയത്തിൽ ഉണ്ടാവേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

പരസ്യം ചെയ്യൽ

ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നാണ് രാം ദേവിനോടും ബാലകൃഷ്ണയോടും ഇപ്പോൾ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അവർക്കുള്ള അവസാന അവസരമാണെന്നും കോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്. ഏപ്രിൽ 10നാണ് കേസ് വീണ്ടും കോടതി പരിഗണിക്കാൻ പോവുന്നത്. ആ ദിവസവും രാംദേവും ബാലകൃഷ്ണയും ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിലെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനാൽ മാർച്ച് 19നാണ് രാംദേവും ബാലകൃഷ്ണയും നേരിട്ട് ഹാജരാവണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടത്.

Baba Ramdev, Patanjali Products, Patanjali Ads Case,

പരസ്യം ചെയ്യൽ

Baba Ramdev apologizes before Supreme Court for spreading misunderstanding through Patanjali ads

പതഞ്ജലി, ബാബാ രാംദേവ്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പതഞജല #പരസയങങളലട #തററദധരണ #പരതത #മപപപറഞഞ #ബബ #രദവ #കടതത #നടപട #ഉണടവമനന #സപര #കടത