0

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളും സ്കൂട്ടറുകളും; 425 കോടിയുടെ പദ്ധതിയുമായി ആസാം സർക്കാർ

Share
Spread the love

സംസ്ഥാനത്തെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളുകളും സ്കൂട്ടറുകളും വിതരണം ചെയ്യാനൊരുങ്ങി ആസാം സർക്കാർ. ഇതിനായി 425 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ അറിയിച്ചു.

” സംസ്ഥാനത്തെ 4.15 ലക്ഷം വിദ്യാർത്ഥികൾക്ക് സൈക്കിളുകളും ഇരുചക്ര വാഹനങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് സർക്കാർ 425 കോടി രൂപ നിക്ഷേം നടത്തി. സംസ്ഥാനത്തുടനീളമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 35,770 സ്കൂട്ടറുകൾ മന്ത്രിസഭാംഗങ്ങൾ കഴിഞ്ഞ ആഴ്ച കൈമാറി” ശർമ്മ തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ആസാമീസ് ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യകാരൻ ബനികാന്ത കാകതിയുടെ പേരിലുള്ള അവാർഡിന് കീഴിലാണ് സംസ്ഥാനത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഇരു ചക്ര വാഹനങ്ങൾ നൽകുന്നത്. 12-ാം ക്ലാസ്സ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ ആൺകുട്ടികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ പെൺകുട്ടികൾക്കുമാണ് പദ്ധതി വഴി സ്കൂട്ടറുകൾ നൽകുക. ബന്ധപ്പെട്ട ജില്ലാ അധികൃതർ വഴിയാകും സർക്കാർ പദ്ധതി നടപ്പിലാക്കുക.

പരസ്യം ചെയ്യൽ

പത്താം ക്ലാസിലെ സംസ്ഥാനതല പൊതു പരീക്ഷ നിർത്തലാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പത്താം ക്ലാസിൽ പൊതു പരീക്ഷകൾ ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ ഇ പി) നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#പഠനതതൽ #മകവ #പലർതതനന #വദയർതഥകൾകക #സകകള #സകടടറകള #കടയട #പദധതയമയ #ആസ #സർകകർ


Spread the love