0

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പെണ്‍കുഞ്ഞ് പിറന്നു; അഭിനന്ദ പ്രവാഹം

Share

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന് പെണ്‍കുഞ്ഞ് പിറന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഭാര്യ ഡോ. ഗുര്‍പ്രീത് കൗര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പിറന്ന വിവരം അദ്ദേഹം തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്.

’’ ദൈവം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ സമ്മാനിച്ചിരിക്കുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു,’’ ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ഗുര്‍പ്രീത് കൗറിനെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെയോടെ ഭഗവന്ത് സിംഗ് ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് കുഞ്ഞ് പിറന്ന വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പരസ്യം ചെയ്യൽ

Also read-വീണ്ടും അച്ഛനാകുന്ന സന്തോഷം റിപബ്ലിക് ദിന പ്രസംഗത്തിൽ പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി

ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം അദ്ദേഹം ആളുകളെ അറിയിച്ചത്. മാര്‍ച്ചോടെ കുഞ്ഞ് പിറക്കുമെന്നും പറഞ്ഞിരുന്നു.

’’ ഒരു സന്തോഷവാര്‍ത്ത മാര്‍ച്ചിലുണ്ടാകും. എന്റെ ഭാര്യ ഡോ. ഗുര്‍പ്രീത് കൗര്‍ 7 മാസം ഗര്‍ഭിണിയാണ്,’’ എന്നാണ് അന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പരസ്യം ചെയ്യൽ

2022 മാര്‍ച്ച് 16ന് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലേറി നാല് മാസത്തിന് ശേഷമായിരുന്നു അദ്ദേഹം ഗുര്‍പ്രീത് കൗറിനെ വിവാഹം കഴിച്ചത്. 2022 ജൂലൈ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. മന്നിന്റെ മൂന്നാമത്തെ കുട്ടിയാണിത്. ആദ്യഭാര്യ ഇന്ദര്‍പ്രീത് കൗറില്‍ ഇദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#പഞചബ #മഖയമനതര #ഭഗവനത #മനനന #പണകഞഞ #പറനന #അഭനനദ #പരവഹ