0

‘നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയം; രാജ്യത്തിന്റെ അഭിമാനം ഉയർത്തി’; ടീം ഇന്ത്യയോട് പ്രധാനമന്ത്രി

Share

അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് ഓരോ കായിപ്രേമികളിലും ഉണ്ടാക്കിയത്. ഇതിനു പിന്നാലെ നിരവധി പേരാണ് ക്രിക്കറ്റ് താരങ്ങളെ ആശംസിച്ചും ആശ്വസിപ്പിച്ചും രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പരസ്യം ചെയ്യൽ

Also read-‘മോനേ സഞ്ജു, സാരമില്ല’; അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ’; നടൻ മനോജ്

പരസ്യം ചെയ്യൽ

‘ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’. എന്നാണ് മോദി കുറിച്ചത്. അതേസമയം ആറാം ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയയെ അഭിനന്ദിച്ചും പ്രധാനമന്ത്രി പോസ്റ്റിട്ടു. ‘ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്’ എന്ന് പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക പേജില്‍ കുറിച്ചു. ട്രാവിസ് ഹെഡിന് പ്രത്യേക അഭിനന്ദനങ്ങൾ നേർന്നാണ് പോസ്റ്റ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#നങങളട #കഴവ #നശചയദർഢയവ #ശരദധയ #രജയതതനറ #അഭമന #ഉയർതത #ട #ഇനതയയട #പരധനമനതര