0

നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു

Share

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. കേസിലെ പ്രതിയായ അനൂജ് താപ്പനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ ടോയ്ലറ്റിൽ വച്ച് ബെഡ് ഷീറ്റ് ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അനൂജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചവർക്ക് ആയുധം നൽകിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

പരസ്യം ചെയ്യൽ

ഏപ്രിൽ 14ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ സൽമാന്റെ ഗ്യാലക്സി അപ്പാർട്ട്മന്റെിന് മുന്നൽ വെടിയുതിർത്തത്. അജ്ഞാതർ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

പരസ്യം ചെയ്യൽ

Summary: One of the two arms suppliers in the firing case outside actor Salman Khan’s residence died by suicide in lock-up on Wednesday, Mumbai Police sources told CNN-News18. However, no official statement has been released yet. The accused hanged himself inside the toilet of the lock-up using a bedsheet. He was rushed to the state-run GT Hospital, where he was declared dead during treatment.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#നടൻ #സൽമൻ #ഖനറ #വടന #നര #വടവചച #കസല #പരത #പലസ #കസററഡയലരകക #മരചച