0

നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു

Share

കന്നട ചിത്രങ്ങളിൽ വേഷമിട്ട യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ 22-ന് തിയെറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ നായികയാകുന്നത് അമാന ശ്രീനിയാണ്. കൂടാതെ സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

സംവിധാനം- മുബീൻ റൗഫ് (Mubeen Rouf), ബാനർ, നിർമ്മാണം – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ്; കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി., സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ, ആലാപനം – കെ.എസ്. ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തല സംഗീതം – ശ്രീകാന്ത് എസ്. നാരായൺ, കല- സിദ്ദിഖ് അഹമ്മദ്.

പരസ്യം ചെയ്യൽ

ചമയം – ഷിജുമോൻ, കോസ്‌റ്റ്യും – ദേവകുമാർ എസ്., കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ., അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ – സിഖിൽ ശിവകല, ത്രിൽസ് – സജീർഖാൻ, മരയ്ക്കാർ, കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ, സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ്. പ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ്, അശ്വിൻ മോട്ടി, മ്യൂസിക് റിലീസ്- സൈന മ്യൂസിക്സ്, വിതരണം – റിയ2 മോഷൻ പിക്ച്ചേഴ്സ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ, സ്‌റ്റുഡിയോ, ഡിഐ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി, ഡിസൈൻസ് – മീഡിയ ഫാക്ടറി & അർജുൻ സി. രാജ്, സ്റ്റിൽസ് – ബെൻസൺ ബെന്നി, പി.ആർ.ഒ. – അജയ് തുണ്ടത്തിൽ.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#നടൻ #സദദഖ #സമൻ #നയകനകനന #ആരമലനറ #ആദയതത #പരണയ #സപററബർ #റലസ #തയത #പരഖയപചച