0

ധനമന്ത്രി നിർമലാ സീതാരാമന്റെ സ്വത്ത് ഇങ്ങനെ; മ്യൂച്ചൽ ഫണ്ടിൽ അഞ്ച് ലക്ഷം രൂപ; ഒരു ചേതക് സ്‌കൂട്ടർ

Share

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ കയ്യിൽ ഇല്ലെന്നും അതിനാൽ മത്സരിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചെന്നും ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന ധനമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം ഇല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. കൂടാതെ ഈ സാഹചര്യത്തിൽ നിർമല സീതാരാമന്റെ ആസ്തി എത്രയാണെന്നതും ചർച്ചയായി. 2022ൽ ധനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന തന്റെ സ്വത്ത് വിവരങ്ങൾ അനുസരിച്ച് നിർമല സീതാരാമന്റെ മൊത്തം ആസ്തി 2.53 കോടി രൂപയാണ്. സ്ഥാവര ജംഗമ സ്വത്തുക്കൾ അടക്കം കേന്ദ്രമന്ത്രിയുടെ ബാധ്യതകളും മറ്റും ഉൾപ്പെടുത്തി കൊണ്ടുള്ള കണക്കാണിത്.

പരസ്യം ചെയ്യൽ

2 കോടിയിലധികം വരുന്ന ആസ്തിയിൽ ഏകദേശം 26 ലക്ഷത്തിലധികം ബാധ്യതകൾ ധനമന്ത്രിക്ക് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദിനടുത്തുള്ള മഞ്ചിരേവുളയിലുള്ള ഒരു ആഡംബര വീട് ഭർത്താവ് ഡോ. പരകാല പ്രഭാകറിനൊപ്പം ചേർന്ന് നിർമല സീതാരാമൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതാണ് ധനമന്ത്രിയുടെ സമ്പത്തിന്റെ കണക്കുകളിൽ പ്രധാന സ്വത്തായി കാണിച്ചിരിക്കുന്നത്. 2016ൽ ഇതിന്റെ വില 99.36 ലക്ഷം രൂപയായിരുന്നു. എന്നാൽ 2022-ൽ ഈ വസ്തുവിന്റെ വില 1.7 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ കുന്ത്ലൂരിൽ കാർഷികേതര ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൻ്റെ മൂല്യം ഏകദേശം 17.08 ലക്ഷം രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പരസ്യം ചെയ്യൽ

Also read-PM Modi Bill Gates: വിശ്രമത്തിന് സമയം കണ്ടെത്തുന്നത് എങ്ങനെയെന്ന് മോദിയോട് ബിൽ ഗേറ്റ്സ്; പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ

കൂടാതെ 2016ലും 2022ലും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സ്വത്തുവിവരങ്ങളിൽ അവർക്ക് ഒരു കാർ പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇതിൽ ധനമന്ത്രിക്ക് സ്വന്തമായുള്ള വാഹനം ഒരു ചേതക് സ്‌കൂട്ടറാണ്. ഇതിന് 28,200 രൂപ മാത്രമാണ് വില വരുന്നത്. 2016-ൽ 7.87 ലക്ഷം രൂപ വിലമതിക്കുന്ന 315 ഗ്രാം സ്വർണം തൻ്റെ പക്കലുണ്ടെന്നും ധനമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഈ കണക്കിൽ 2022ലും മാറ്റങ്ങൾ സൂചിപ്പിച്ചിട്ടില്ല. എന്നാൽ നിലവിലെ സ്വർണ്ണവിലയുടെ കണക്കനുസരിച്ച് അവയുടെ മൂല്യം ഏകദേശം 14.49 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. അതോടൊപ്പം 3.98 ലക്ഷം രൂപ വരുന്ന വെള്ളിയും കൈവശം ഉണ്ട്.

പരസ്യം ചെയ്യൽ

ധനമന്ത്രി പിപിഎഫിൽ 1.6 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. 2022 ൽ സ്വത്ത് വിവരങ്ങൾ പ്രഖ്യാപിക്കുന്ന സമയത്ത്, ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പക്കൽ 7,350 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കിയത്. ബാക്കി കൈവശമുണ്ടായിരുന്ന 2.7 ലക്ഷം രൂപ പേഴ്സണൽ ലോൺ നൽകിയതായും അറിയിച്ചിരുന്നു. നിർമല സീതാരാമൻ ഭവന വായ്പയും എടുത്തിട്ടുണ്ട്. ഇത് ആദ്യം സിൻഡിക്കേറ്റ് ബാങ്കിലായിരുന്നെങ്കിലും 2020-ൽ ബാങ്കുകളുടെ ലയനത്തെത്തുടർന്ന് കാനറ ബാങ്കിലേക്ക് മാറ്റി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ധനമനതര #നർമല #സതരമനറ #സവതത #ഇങങന #മയചചൽ #ഫണടൽ #അഞച #ലകഷ #രപ #ഒര #ചതക #സകടടർ