0

ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് കെ എൽ രാഹുൽ – News18 മലയാളം

Share

അഹമ്മദാബാദ്: ഓസീസിനെതിരായ ലോകകപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നിൽ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ഒരു ലോകകപ്പില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരവും ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ 20 വർഷം പഴക്കമുള്ള റെക്കോഡാണ് കെ എല്‍ രാഹുല്‍ മറികടന്നത്.

ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്യാച്ചെടുത്ത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ രാഹുൽ ഈ ലോകകപ്പിൽ പുറത്താക്കുന്ന 17ാം താരമാണ് മാർഷ്. 16 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും ഉള്‍പ്പെടെയാണിത്. 2003 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും നടത്തിയിരുന്നു.

പരസ്യം ചെയ്യൽ

Also Read-
ബിസിസിഐയ്ക്ക് തെറ്റിയാലെന്ത്? ‘മുഹമ്മദ് ഷമി’ ആരാധകർ ഹൃദയത്തിൽ കുറിച്ച പേര്

നേരത്തേ 107 പന്തില്‍ നിന്ന് 66 റണ്‍സെടുത്തതോടെ ലോകകപ്പിലെ താരത്തിന്റെ ആകെ റണ്‍സ് 400 കടന്നിരുന്നു. ഈ ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് കെ എല്‍ രാഹുല്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് നേരത്തേ 400 റണ്‍സ് തികച്ച താരങ്ങള്‍. ഒരു ലോകകപ്പില്‍ ഇതാദ്യമായാണ് നാല് ഇന്ത്യന്‍ താരങ്ങള്‍ 400 റണ്‍സിലധികം റണ്‍സ് നേടുന്നത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ദരവഡനറ #റകകഡ #മറകടനന #ക #എൽ #രഹൽ #News18 #മലയള