0

തെലങ്കാനയിൽ ബിആർഎസ് ദുർബലമാകുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാകുന്നു എന്ന് സൂചന

Share
Spread the love

തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിൻെറ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി കടുത്ത തിരിച്ചടി നേരിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പരാജയം ഏറ്റുവാങ്ങിയ ബിആർഎസിന് ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചുവരവ് എളുപ്പമാവില്ല. നിസാമാബാദ് എംഎൽഎ കെ. കവിതയുടെ അറസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് കൂടാതെ പാർട്ടിയിൽ നിന്ന് നേതാക്കളും അണികളും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ലോക്സഭയിലേക്കുള്ള പോരാട്ടം നടക്കാൻ പോകുന്നത്.

ബിജെപി ഇതിനോടകം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള പകുതിയിലധികം സ്ഥാനാർഥികൾക്കും മുൻപ് ബിആർഎസുമായി ബന്ധമുണ്ട്. ഇതിൽ തന്നെ കൂടുതൽ പേരും കഴിഞ്ഞ മാസം മാത്രം ബിആർഎസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ്. ബിആർഎസിൻെറ എംപിയും എംഎൽഎയും വരെ കോൺഗ്രസിലേക്കും ചേക്കേറിയിട്ടുണ്ട്. മെയ് 13നാണ് തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

പരസ്യം ചെയ്യൽ

ചെവെല്ല എം.പിയായിരുന്ന രഞ്ജിത് റെഡ്ഡി പാർട്ടി വിട്ടത് ബിആർഎസിന് വല്ലാത്ത തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കുന്നത്. ഇത് കൂടാതെ കൈറത്താബാദിലെ ബിആർഎസ് എംഎൽഎ ആയിരുന്ന ധനം നാഗേന്ദറും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. നിലവിൽ അദ്ദേഹം സെക്കന്തറാബാദിൽ കോൺഗ്രസ് ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുകയാണ്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കെതിരെയാണ് നാഗേന്ദർ മത്സരിക്കുന്നത്.

മൽകാജ്ഗിരിയിലെ കോൺഗ്രസ് സ്ഥാനാർഥി സുനിത മഹേന്ദർ റെഡ്ഡിയും മുൻ ബിആർഎസ് നേതാവാണ്. പെദ്ദപ്പള്ളി എംപി വെങ്കടേഷ് നേതായും ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയായും അദ്ദേഹവും മത്സരിക്കാനാണ് സാധ്യത. വാറങ്കൽ എംപി പാസുനുരി ദയാകറും ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ബിആർഎസ് വിട്ടിട്ടുണ്ട്.

പരസ്യം ചെയ്യൽ

120 അംഗ നിയമസഭയിൽ 64 എംഎൽഎമാരുമായാണ് കോൺഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിആർഎസിൽ നിന്ന് കൂടുതൽ പേരെ അടർത്തിയെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാൻ മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡി ശ്രമിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 17ൽ 14 സീറ്റ് നേടണമെന്നാണ് രേവന്ദ് റെഡ്ഡി പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടിരിക്കുന്നത്. നഗര മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇത്തവണ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലയിലാണ് പാർട്ടിക്ക് വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ പോയത്.

“നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണമേഖലകളിൽ പാർട്ടി ശക്തി തെളിയിച്ചിരുന്നു. എന്നാൽ നഗര മേഖലകളിൽ പ്രതീക്ഷിച്ചത്ര മെച്ചമുണ്ടാക്കാൻ സാധിച്ചില്ല. പ്രത്യേകിച്ച് ഹൈദരാബാദിനോട് ചേർന്ന ഇടങ്ങളിലാണ് തിരിച്ചടി നേരിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ പ്രശ്നം ഉണ്ടാവാതെ നോക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” ഒരു കോൺഗ്രസ് നേതാവ് എക്കണോമിക് ടൈംസിനോട് പറഞ്ഞു.

പരസ്യം ചെയ്യൽ

മുൻ സഖ്യകക്ഷിയായ ബിആർഎസിൽ നിന്ന് അകന്നാണ് ഇത്തവണ ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്നത്. സംസ്ഥാനത്ത് 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റുകളിലാണ് ബിആർഎസ് വിജയിച്ചിരുന്നത്. ബിജെപിക്ക് നാല് സീറ്റുകളും കോൺഗ്രസിന് മൂന്ന് സീറ്റുകളും ലഭിച്ചു. എഐഎംഐഎം ഹൈദരാബാദ് നിലനിർത്തുകയും ചെയ്തു. എന്നാൽ ഇത്തവണ തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തലങകനയൽ #ബആർഎസ #ദർബലമകനന #ലകസഭ #തരഞഞടപപൽ #പരടട #ബജപയ #കൺഗരസ #തമമലകനന #എനന #സചന


Spread the love