0

തെലങ്കാനയിൽ ആക്രമിക്കപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതിനും മതസ്പര്‍ദ്ധ വളര്‍ത്തിയതിനും കേസ്‌

Share

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ്. മലയാളി വൈദികന്‍ ഫാ. ജയ്‌സണ്‍ ജോസഫും കറസ്‌പോണ്ടിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. 153 (എ) ( മതവികാരം വ്രണപ്പെടുത്തല്‍ ), 295 (എ) ( മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ സ്പർധ വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ചൊവ്വാഴ്ച ദണ്ഡേപ്പള്ളി പോലീസ് കേസ് എടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ഹൈദരാബാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കണ്ണേപ്പള്ളി ഗ്രാമത്തിലെ ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്‌കൂളിലാണ് സംഭവം.

പരസ്യം ചെയ്യൽ

മതവികാരം വ്രണപ്പെടുത്തി എന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് ഹനുമാന്‍ ദീക്ഷ ആചരിക്കുന്നതിന്റെ ഭാഗമായി കുറച്ച് വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തിയിരുന്നു. 21 ദിവസത്തെ ആചാരമായ ഹനുമാന്‍ ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു ഇതില്‍ വിദ്യാര്‍ത്ഥികളുടെ വിശദീകരണം. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നെന്ന് സ്‌കൂള്‍ മാനേജ്മെന്റ് പിടിഐയോട് പറഞ്ഞു.

പരസ്യം ചെയ്യൽ

കാമ്പസില്‍ ഹിന്ദു വസ്ത്രം ധരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. പിന്നാലെ ഒരു സംഘം ആളുകള്‍ എത്തി സ്‌കൂള്‍ കറസ്‌പോണ്ടന്റിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രകോപിതരായ ചില പ്രതിഷേധക്കാര്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ സ്‌കൂളിന്റെ ജനാലകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. കാവിയുടുത്ത ചില ആളുകള്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റ വീഡിയോയും പുറത്തുവന്നിരുന്നു.

പരസ്യം ചെയ്യൽ

പ്രിന്‍സിപ്പലിനെ മര്‍ദിക്കുന്നതും കാമ്പസിലെ മദര്‍ തെരേസയുടെ പ്രതിമയ്ക്ക് നേരെ ജനക്കൂട്ടം കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.അക്രമം നടത്തരുതെന്ന് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#തലങകനയൽ #ആകരമകകപപടട #സകള #അധകതരകകതര #മതവകര #വരണപപടതതയതന #മതസപരദധ #വളരതതയതന #കസ