0

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുമ്പ് അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി അടക്കം 10 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിജയം

Share

തെരഞ്ഞെടുപ്പ് തീയതിക്ക് ആഴ്ചകള്‍ ബാക്കി നില്‍ക്കെ അരുണാചല്‍ പ്രദേശില്‍ പത്ത് സീറ്റുകളില്‍ ബിജെപിക്ക് വിജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും മറ്റ് എട്ട് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത് . ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് ചൗനാ മേനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചത്. ആറ് അസംബ്ലി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർത്ഥി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . മറ്റ് നാല് മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികൾ വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

പരസ്യം ചെയ്യൽ

ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. നാലിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ പറഞ്ഞു.

“ഞങ്ങൾ എതിരില്ലാതെ 10 സീറ്റുകൾ നേടി, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ഇത് ഒരു വലിയ വിജയമാണ്, ഇത് ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ വൻ പിന്തുണയാണ് കാണിക്കുന്നത്. ഞങ്ങൾ തുടരണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ സർക്കാർ രൂപീകരണം ഉറപ്പായി. രണ്ട് ലോക്‌സഭാ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും”- മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

പരസ്യം ചെയ്യൽ

തലസ്ഥാനമായ ഇറ്റാനഗറിൽ ബിജെപി അനുഭാവികൾ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചു. ഏപ്രിൽ 19 നാണ് അരുണാചൽ പ്രദേശില്‍ നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തരഞഞടപപന #ആഴചകള #മമപ #അരണചല #പരദശല #മഖയമനതര #അടകക #ബജപ #സഥനരഥകളകക #വജയ