0

‘തലയ്ക്കു മുകളിൽ ആ ട്രോഫി ഉയർത്താനാണ് ആഗ്രഹിക്കുന്നത്’; ലോകകപ്പിന് മുകളിൽ കാൽ കയറ്റി വെച്ച മാർഷിനെതിരെ ഷമി

Share

ഏകദിന ലോകകപ്പ് വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചൽ മാർഷൽ, ട്രോഫിയ്ക്ക് മുകളിൽ കാൽ കയറ്റി വച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോൾ ഓസീസ് താരത്തിനെതിരെ ഉയരുന്നത്. ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി ഇന്ത്യൻ ആരാധകരും രംഗത്തെത്തുന്നുണ്ട്. ഇതിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയും പ്രതികരിച്ചു. തന്റെ ജന്മനാട്ടിൽ എത്തിയ ഷമി ചിത്രത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ഈ ചിത്രം തന്നെ വളരെയധികം വേദനിപ്പിച്ചു എന്ന് ഷമി മാധ്യമങ്ങളോട് വെളിപ്പെടുത്തി .

പരസ്യം ചെയ്യൽ

” എല്ലാ രാജ്യങ്ങളും ഈ ട്രോഫിക്കായി പോരാടുന്നു. എല്ലാവരും ട്രോഫി തലയ്ക്ക് മുകളിൽ ഉയർത്താനാണ് ആഗ്രഹിക്കുന്നത്. ട്രോഫിക്ക് മുകളിൽ കാൽ കയറ്റി വെച്ചിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ചെയ്യാൻ പാടില്ല,” എന്നും ഷമി കൂട്ടിച്ചേർത്തു. മാർഷിന്റെ ഈ ആഘോഷത്തിനെതിരെ ഷമി ശക്തമായ തന്റെ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ഭ്രഷ്ടാചാർ വിരോധി സേനയുടെ അധ്യക്ഷൻ പണ്ഡിറ്റ് കേശവ് ദേവ, മാർഷിനെതിരെ പോലീസിൽ പരാതിയും നൽകി. അലിഗഡിലെ ഡൽഹി ഗേറ്റ് പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് ഇദ്ദേഹം പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

പരസ്യം ചെയ്യൽ

Also read-‘ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം നിനക്ക് സെലക്ഷൻ കിട്ടില്ല’; യുപി രഞ്ജി സെലക്ഷനിലെ ദുരനുഭവം ഓർത്തെടുത്ത് മുഹമ്മദ് ഷമി

സൈബർ സെല്ലിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കേസിൽ മറ്റു നടപടികൾ എടുക്കാൻ സാധിക്കൂ എന്ന് പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം തന്റെ ഈ പ്രവൃത്തിയിലൂടെ ഇന്ത്യൻ ജനതയെ അപമാനിക്കുകയും ട്രോഫിയോട് അനാദരവ് കാണിക്കുകയും ചെയ്തുവെന്നും ഇത് വിജയിച്ച ടീമിന് ഇന്ത്യയുടെ പ്രധാനമന്ത്രി കൈമാറിയതാണെന്നും പരാതിയിൽ കേശവ് ദേവ് ആരോപിച്ചു.

പരസ്യം ചെയ്യൽ

അതേസമയം 2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ആറാം കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഫൈനലിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് ആണ് പുറത്തായത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തലയകക #മകളൽ #ആ #ടരഫ #ഉയർതതനണ #ആഗരഹകകനനത #ലകകപപന #മകളൽ #കൽ #കയററ #വചച #മർഷനതര #ഷമ