0

തമിഴ് ചിത്രം ‘റീൽ’ നായകൻ ബിജോയ് കണ്ണൂർ വേഷമിടുന്ന ‘വള്ളിച്ചെരുപ്പ്’ റിലീസിന് – News18 മലയാളം

Share

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു ‘റീൽ’. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വള്ളിച്ചെരുപ്പ്’. ചിത്രം സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തുന്നു.

എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്.

പരസ്യം ചെയ്യൽ

ബിജോയ് കണ്ണൂർ, ചിന്നുശ്രീ വൽസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ്.ആർ. ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

Also read: Malaikottai Vaaliban | വാലിബൻ വരാർ! മലൈക്കോട്ടൈ വാലിബൻ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി.എൻ., ഛായാഗ്രഹണം – റിജു ആർ. അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, കഥ – ബിജോയ് കണ്ണൂർ, സംഭാഷണം – ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ – നന്ദൻ , പ്രൊഡക്ഷൻ മാനേജർ – എസ് ആർ ശിവരുദ്രൻ , ഗാനരചന – ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം – ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം – ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , വിതരണം – ശ്രീമുരുകാ മൂവി മേക്കേഴ്സ്, പി.ആർ.ഒ. – അജയ് തുണ്ടത്തിൽ .

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തമഴ #ചതര #റൽ #നയകൻ #ബജയ #കണണർ #വഷമടനന #വളളചചരപപ #റലസന #News18 #മലയള