0

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Share
Spread the love

മധുര: തമിഴ്നാട്ടിൽ രണ്ടുദിവസം മുമ്പ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ പി കെ ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്.

ജയകുമാറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.

ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പരസ്യം ചെയ്യൽ

സംഭവത്തിൽ അന്വേഷണത്തിനായി മൂന്ന് സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 തമിഴ്നാട് റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ പ്രചാരണ രംഗത്ത് ജയകുമാർ സജീവമായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഏപ്രിൽ 30ന് ജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ചില പേരുകളും ജയകുമാർ പൊലീസിന് നൽകിയ പരാതിയിൽ പരാമർശിച്ചതായിരുന്നു വിവരം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തമഴനടടൽ #കണതയ #കൺഗരസ #നതവനറ #മതദഹ #കതതകകരഞഞ #നലയല


Spread the love