0

തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിലെ നാരങ്ങ എന്ത് കൊണ്ട് 2.3 ലക്ഷം രൂപ ലേലത്തില്‍ പോയി?

Share

മുരുകൻ ക്ഷേത്രത്തില്‍ പൂജയ്ക്കായി ഉപയോഗിച്ച നാരങ്ങ ലേലത്തില്‍ പോയത് വിറ്റുപോയത് 2.3 ലക്ഷം രൂപയ്ക്ക്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുവെണ്ണൈനല്ലൂർ ബ്ളോക്കിന് സമീപമുള്ള മുരുക ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് ലേലം നടന്നത്. 50 വർഷത്തിലേറെയായി നടത്തിവരുന്ന ഒരു ആചാരമാണ് ഇത്. വർഷത്തിൽ നടക്കുന്ന പൈങ്കുനി ഉത്രം ഉത്സവത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പൂജയിൽ ഉപയോഗിച്ചിരുന്ന നാരങ്ങകളാണ് ലേലത്തിൽ വയ്ക്കുക. ഇത് തിന്മയെ അകറ്റാനും വാങ്ങുന്നവർക്ക് അഭിവൃദ്ധി ഉണ്ടാകുമെന്നും ഈ നാരങ്ങയ്ക്ക് അത്ഭുത ശക്തിയുണ്ടെന്നും ആണ് ആളുകളുടെ വിശ്വാസം.

പരസ്യം ചെയ്യൽ

അതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ലേലത്തിൽ നാരങ്ങ വാങ്ങാനായി എത്തുന്നത്. ഈ ലേലത്തിൽ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും ആളുകൾ പങ്കെടുത്തതായും റിപ്പോർട്ട് ഉണ്ട്. രാത്രി ഏകദേശം പത്തുമണിയോടെ ആണ് ലേലം ആരംഭിച്ചത്. ഏകദേശം 9 ദിവസത്തോളം പൂജിച്ച നാരങ്ങകൾ 10,000 രൂപയ്ക്കാണ് വിറ്റത്. കൂടാതെ ഇതിൽ ഒരു ദിവസം മാത്രം പഴക്കമുള്ള നാരങ്ങ 50,050 രൂപയ്ക്കാണ് വിറ്റത്. സന്താന ഭാഗ്യത്തിനും രോഗശാന്തിക്ക് വേണ്ടിയും ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും ആളുകൾ ഇവിടെ വന്ന് നാരങ്ങകൾ വാങ്ങാറുണ്ടെന്ന് ക്ഷേത്രം പൂജാരി പറയുന്നു.

പരസ്യം ചെയ്യൽ

കൂടാതെ ഇതിന്റെ ഫലം ലഭിച്ചവർ നന്ദി സൂചകമായി എല്ലാ വർഷവും പതിവായി ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും പറയപ്പെടുന്നു. അതോടൊപ്പം പങ്കെടുക്കാനായി എത്തുന്ന എല്ലാ ഭക്തർക്കും കാരക്കുഴമ്പ് (എരിവുള്ള കറി), കറുവാട്ടുകുഴമ്പ് (ഉണക്ക മീൻ കറി), പച്ചക്കറി തോരൻ എന്നിവയ്‌ക്കൊപ്പം ആവിയിൽ വേവിച്ച ചോറും അടങ്ങുന്ന വിഭവസമൃദ്ധമായ സദ്യയും നൽകി കൊണ്ടാണ് ലേലം പൂർത്തിയാകുന്നത്. നേരത്തെ ഈറോഡിലെ ശിവഗിരിയ്ക്ക് അടുത്തുള്ള പളന്തിനി കറുപ്പണ്ണ ഈശ്വരര്‍ ക്ഷേത്രത്തിൽ പൂജയ്ക്ക് വെച്ച നാരങ്ങ 20,000 രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയതും വാർത്തയായിരുന്നു. മഹാശിവരാത്രി പൂജയ്ക്ക് ഉപയോഗിച്ച വസ്തുക്കളാണ് അന്ന് ലേലത്തിന് വെച്ചത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തമഴനടടല #ഈ #കഷതരതതല #നരങങ #എനത #കണട #ലകഷ #രപ #ലലതതല #പയ