0

‘തമസോ മാ ജ്യോതിർഗമയ’ കൂടി വരും; ജെഎൻയു ലോ​ഗോ ഇനി പേറ്റന്റ്

Share
Spread the love

പുതിയ ലോഗോ പേറ്റന്റ് ചെയ്യാൻ തീരുമാനിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു). ലോഗോ പേറ്റന്റിനായി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തംസോ മാ ജ്യോതിർഗമയ എന്ന ആപ്ത വാക്യവും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് ശേഷം വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റ് വാർത്താ ഏജൻസിയായ പിടിഐ (PTI) യോട് പറഞ്ഞു.

“ഞങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ല, പഴയ ലോഗോ രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ യൂണിവേഴ്സിറ്റിയുടെ മുദ്രാവാക്യവും ഉൾപ്പെടുത്തി ലോഗോ രജിസ്റ്റർ ചെയ്യാൻ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു ” – ശാന്തി ശ്രീ പണ്ഡിറ്റ് പറഞ്ഞു.

പരസ്യം ചെയ്യൽ

നിരവധി ഹോസ്റ്റലുകളുടെ വാട്ടർ പ്രൂഫിങ് നടക്കുന്നുണ്ടെന്നും അക്കാദമിക് കെട്ടിടം, സ്റ്റാഫ്‌ ക്വാട്ടേഴ്സ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ വിളിച്ചിട്ടുണ്ടെന്നും ജെഎൻയു രജിസ്ട്രാർ രവികേശ് പിടിഐയോട് പറഞ്ഞു.

Also read-ഗൂ​ഗിളിൽ ജോലി വേണോ? എന്തൊക്കെ ചെയ്യണമെന്ന് മുൻ റിക്രൂട്ടർ പറയും

ജെഎൻയുവിന് കീഴിലെ ഹോസ്റ്റലുകളുടെയും , സ്റ്റാഫ്‌ ക്വാട്ടേഴ്സിന്റെയും അക്കാദമിക് കെട്ടിടങ്ങളുടെയും നവീകരണത്തിനായി യൂണിവേഴ്സിറ്റി ഗ്രന്റ്സ് കമ്മീഷൻ (UGC) 28 കോടി രൂപ അനുവദിക്കുകയും അത് നടത്തുവാനുള്ള ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പരസ്യം ചെയ്യൽ

കോളേജിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 56 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥികൾ യുജിസിക്ക് അപേക്ഷയും സമർപ്പിച്ചിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തമസ #മ #ജയതർഗമയ #കട #വര #ജഎൻയ #ലഗ #ഇന #പററനറ


Spread the love