0

തത്സമയ വാർത്താ അവതരണത്തിനിടെ ദൂരദർശൻ അവതാരക കുഴഞ്ഞു വീണു

Share

പശ്ചിമ ബംഗാളിലെ കനത്ത ചൂട് സംബന്ധിച്ചതൽസമയവാർത്ത അവതരിപ്പിക്കുന്നതിനിടെ ദൂരദർശൻ അവതാരിക കുഴഞ്ഞു വീണു. ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ലോപാമുദ്ര സിൻഹ എന്ന യുവതിയാണ് ബോധരഹിതയായത്. ഇക്കാര്യം യുവതി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വാർത്ത വായിക്കുന്നതിനിടെ തന്റെ രക്തസമ്മർദം പെട്ടെന്ന് താഴ്ന്നതാണ് കുഴഞ്ഞു വീഴാൻ കാരണം എന്ന് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

“വാർത്ത സംപ്രേക്ഷണത്തിന് മുമ്പ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, എന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ അത് ശരിയാകും എന്ന് കരുതി. എന്നാൽ ലൈവിനിടയിൽ തനിക്ക് വെള്ളം കുടിക്കാൻ സാധിച്ചിരുന്നില്ല ” എന്നും സിൻഹ പറഞ്ഞു. കൂടാതെ വാർത്തകൾ വായിക്കുന്നത് തുടർന്നതോടെ അവരുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. ഒടുവിൽ കനത്ത ചൂട് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ താൻ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

പരസ്യം ചെയ്യൽ

” എൻ്റെ ശബ്ദം താഴ്ന്നു. പിന്നീട് ടെലിപ്രോംറിൽ കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടു” എന്നും സിൻഹ കൂട്ടിച്ചേർത്തു. അതേസമയം സൗത്ത്, നോർത്ത് 24 പാർഗാണാസ്, പുർബ, പശ്ചിമ ബർധമാൻ, പശ്ചിമ മേദിനിപൂർ, പുരുലിയ, ജാർഗ്രാം, ബിർഭും, മുർഷിദാബാദ്, ബങ്കുര ജില്ലകളിൽ കനത്ത ഉഷ്ണതരംഗമാണ് നിലനിൽക്കുന്നത്. ഒഡീഷയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലും ഏപ്രിൽ 22 വരെ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) സൂചന നൽകിയിരുന്നു. വിദർഭ, മറാത്ത്‌വാഡ, രായലസീമ എന്നിവിടങ്ങളിലും മധ്യമഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും നിലവിൽ 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂടുള്ളത്.

പരസ്യം ചെയ്യൽ

കൂടാതെ ഏപ്രിൽ 15 ന് ഒഡീഷയിൽ സൂര്യാഘാതം മൂലം ഉണ്ടായ ആദ്യ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ബാലസോർ ജില്ലയിലെ മഹേഷ്പൂർ നിവാസിയായ ലക്ഷ്മികാന്ത സാഹു (62) ആണ് സൂര്യാഘാതമേറ്റതിനെ തുടർന്ന് മരിച്ചതെന്ന് സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#തതസമയ #വർതത #അവതരണതതനട #ദരദർശൻ #അവതരക #കഴഞഞ #വണ