0

ഡൽഹി സർവകലാശാല വാർഷിക ഫീസ് 46 ശതമാനം വർധിപ്പിച്ചു; പ്രതിഷേധവുമായി അധ്യാപകർ

Share
Spread the love

വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 46 ശതമാനം വര്‍ധിപ്പിച്ച് ഡല്‍ഹി സര്‍വകലാശാല. വിവിധ വിഭാഗങ്ങളിലായി 2350 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ സർവകലാശാലയിലെ അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തി. ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍സിങ് ഏജന്‍സി (HEFA) യില്‍ നിന്നെടുത്ത വായ്പയുടെ പലിശയടയ്ക്കാനായി വിദ്യാര്‍ഥികളിൽ നിന്നും പണം തട്ടാനുള്ള ശ്രമമാണ് ഇതെന്നാണ് അധ്യാപകരില്‍ ചിലരുടെ ആരോപണം. ഈസ്റ്റ് കാമ്പസ് സ്ഥാപിക്കുന്നതിനായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 930 കോടി രൂപയുടെ വായ്പ ഡൽ​ഹി സർവകലാശാലക്ക് എച്ച്.ഇ.എഫ്.എ അനുവദിച്ചിരുന്നു.

Also read-എംഎസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി /നഴ്സിങ് NFSU-ൽ പഠിക്കണോ?

പരസ്യം ചെയ്യൽ

കേന്ദ്ര സർവ്വകലാശാലകളിലെ വിദ്യാഭ്യാസം എല്ലാവർക്കും താങ്ങാനാവുന്നതാകണമെന്നും അതിന് വിരുദ്ധമായ നീക്കമാണ് ഇതെന്നും ഇത്തരം നീക്കങ്ങൾ നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അധ്യാപകരിൽ ചിലർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പ്രതികരണം തേടി ഡൽഹി സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്തയ്ക്ക് അയച്ച സന്ദേശങ്ങൾക്കും കോളുകൾക്കും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also read-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 5 വർഷത്തിനിടെ 13600 പിന്നാക്ക വിദ്യാർത്ഥികൾ പഠനം നിർത്തിയെന്ന് കേന്ദ്ര സർക്കാർ

പരസ്യം ചെയ്യൽ

ഈ അധ്യയന വര്‍ഷം മുതല്‍, സര്‍വകലാശാലയിലെ വിവിധ സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസ് ഇരട്ടിയാക്കിയതായി (1000 രൂപ) ജൂണ്‍ ഏഴിന് സര്‍വകലാശാല ഉത്തരവിറക്കിയിരുന്നു. ഇതുകൂടാതെ സര്‍വകലാശാല വിദ്യാര്‍ഥികളുടെ ക്ഷേമനിധി ഫീസും (students’ welfare fund) ഇരട്ടിപ്പിച്ച് 200 രൂപയാക്കിയിരുന്നു. വികസനഫണ്ട് 10 ശതമാനം വര്‍ധിപ്പിച്ച് 900-ല്‍ നിന്ന് 1000 രൂപയാക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ സഹായിക്കുന്നതിനുള്ള യൂണിവേഴ്‌സിറ്റി ഫണ്ടിലേക്കുള്ള വാര്‍ഷിക ഫീസും 150 രൂപയാക്കി. ജൂലൈയിലെ ഈ വര്‍ധനവുകൾക്കു ശേഷം ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഡൽഹി സര്‍വകലാശാല ഫീസ് വര്‍ധിപ്പിക്കുന്നത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഡൽഹ #സർവകലശല #വർഷക #ഫസ #ശതമന #വർധപപചച #പരതഷധവമയ #അധയപകർ


Spread the love