0

ഡിജിറ്റല്‍ മേഖലയില്‍ News18 Indian Languages  രാജ്യത്തെ ഒന്നാമത്തെ പ്രാദേശികഭാഷാ വാര്‍ത്താ ശൃംഖലയായി

Share

ഡിജിറ്റല്‍ മേഖലയില്‍ രാജ്യത്തെ ഒന്നാമത്തെ പ്രാദേശിക വാര്‍ത്താ ശൃംഖലയായി ന്യൂസ് 18 ഇന്ത്യന്‍ ലാംഗ്വേജ്‌സ്. ടൈംസ് ഓഫ് ഇന്ത്യയെ മറികടന്നാണ് ന്യൂസ് 18 ഈ നേട്ടം സ്വന്തമാക്കിയത്.

ഫെബ്രുവരിയിലെ കണക്കുകള്‍പ്രകാരം ന്യൂസ് 18 സന്ദര്‍ശിച്ച യൂണിക് വിസിറ്റേഴ്‌സിന്റെ എണ്ണം 69.6 മില്യണാണ്. 66.3 മില്യൺ യൂണിക് വിസിറ്റേഴ്‌സിനെ നേടി ടൈംസ് ഓഫ് ഇന്ത്യ തൊട്ടുപിന്നിലുണ്ട്. ആജ് തകിന് 43.1 ദശലക്ഷം യൂണീക് വിസിറ്റേഴ്‌സും ലൈവ് ഹിന്ദുസ്ഥാന് 37.2 ദശലക്ഷം യുണീക് വിസിറ്റേഴ്‌സുമാണുള്ളത്.

ഹിന്ദിയെ കൂടാതെ മറ്റ് പ്രാദേശിക ഭാഷകളിലും ന്യൂസ് 18 വാര്‍ത്ത ശൃംഖല ലഭ്യമാണ്. ന്യൂസ്18 ഇന്ത്യ, ന്യൂസ്18 രാജസ്ഥാന്‍, ന്യൂസ്18 എംപി, ന്യൂസ് 18 ഛത്തീസ്ഗഡ്, ന്യൂസ്18 ബിഹാര്‍, ജാര്‍ഖണ്ഡ്, ന്യൂസ്18 യുപി/ഉത്തരാഖണ്ഡ്, ന്യൂസ്18 പഞ്ചാബ്/ഹരിയാന, ന്യൂസ്18 ബംഗ്ലാ, ന്യൂസ്18 ഗുജറാത്തി, ന്യൂസ്18 കന്നഡ, ന്യൂസ്18 തമിഴ്‌നാട്, ന്യൂസ്18 തെലുങ്ക്, ന്യൂസ്18 ഒഡിയ, ന്യൂസ്18 അസം/NE ന്യൂസ്18 ലോക്മത്, ന്യൂസ്18 കേരള, ന്യൂസ്18 ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ എന്നിവയാണ് മറ്റ് ഭാഷാ ശൃംഖലകള്‍.

പരസ്യം ചെയ്യൽ

News18

‘പ്രാദേശിക വാര്‍ത്തകളെ കേന്ദ്രീകരിക്കുന്നതും വിവിധ ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ് ന്യൂസ് 18 ശൃംഖലയുടെ ഈ അംഗീകാരത്തിന് കാരണം. നിലവില്‍ 13 ഭാഷകളില്‍ ന്യൂസ് 18 സേവനം ലഭ്യമാണ്. ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടത്ര പ്രാധാന്യവും ഞങ്ങള്‍ നല്‍കിവരുന്നു,’’ എന്ന് ന്യൂസ് 18 നെറ്റ് വര്‍ക്ക് ഇന്ത്യന്‍ ഭാഷ വിഭാഗം സിഇഒ മിതുല്‍ സംഗാനി പറഞ്ഞു.

ന്യൂസ് 18 ഇന്ത്യന്‍ പ്രാദേശിക ഭാഷ ശൃംഖലയുടെ മികച്ച പ്രകടനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ത്തകളുടെ കവറേജിന് ഒരു മുതല്‍ക്കൂട്ടാകുമെന്നും പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും പ്രശ്‌നങ്ങളും രാജ്യവ്യാപകമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ന്യൂസ് 18 തയ്യാറെടുക്കുകയാണ്. സമാനതകളില്ലാത്ത ന്യൂസ് 18ന്റെ മാധ്യമപ്രവര്‍ത്തനശൈലി ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും പരസ്യ ദാതാക്കളുടെ വിശ്വാസം വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ന്യൂസ് 18 നെറ്റ്‌വര്‍ക്ക് ടെലിവിഷന്‍-ഡിജിറ്റല്‍ മേഖലയില്‍ പ്രേക്ഷകരുടെ കാര്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഡജററല #മഖലയല #News18 #Indian #Languages #രജയതത #ഒനനമതത #പരദശകഭഷ #വരതത #ശഖലയയ